ടെൽ അവീവ്: ഹിസ്ബുള്ള തലവൻ ഹസൻ നസ്റള്ളയുടെ വധത്തിന് പിന്നാലെ നേതൃനിരയിലേക്ക് വരാൻ സാധ്യതയുള്ള പിൻഗാമികളെയെല്ലാം ഇസ്രായേൽ സൈന്യം ഇല്ലാതാക്കിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. റെക്കോർഡിംഗ് വീഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു ഇക്കാര്യം സ്ഥിരീകരിച്ചത്.
“ഹിസ്ബുള്ളയുടെ ശക്തികളെല്ലാം ഞങ്ങൾ ഇല്ലാതാക്കി. നസ്റള്ളയെയും അയാളുടെ പിൻഗാമിയെയും അവരുടെ പകരക്കാരെയും ഉൾപ്പെടെ ആയിരത്തോളം ഭീകരരെ ഞങ്ങൾ വധിച്ചു,” ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഇവരുടെയൊന്നും പേരുവിവരങ്ങൾ നെതന്യാഹു വെളിപ്പെടുത്തിയിട്ടില്ല.
കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്റള്ളയുടെ പിൻഗാമിയായിരുന്ന ഹാഷിം സഫീദ്ദീനും ആക്രമണങ്ങളിൽ മരിച്ചിരിക്കാമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് നേരത്തെ സൂചന നൽകിയിരുന്നു. വീഡിയോ സന്ദേശത്തിൽ, ലബനനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത ഇസ്രായേൽ പ്രധാനമന്ത്രി അവരോട് ഹിസ്ബുള്ളയുടെ പിടിയിൽ നിന്നും സ്വതന്ത്രരാകാൻ ആവശ്യപ്പെട്ടു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
This is a message to the people of Lebanon: pic.twitter.com/btMQR0Xwtn
— Benjamin Netanyahu – בנימין נתניהו (@netanyahu) October 8, 2024