കോൺഗ്രസ് തോൽവിക്ക് കാരണം ഇവിഎമ്മിലെ ബാറ്ററി ചാർജോ ? ജയ്‌റാം രമേശിനെ ട്രോളി സോഷ്യൽ മീഡിയ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് തോൽവിക്ക് കാരണം ഇവിഎമ്മിലെ ബാറ്ററി ചാർജോ ? ജയ്‌റാം രമേശിനെ ട്രോളി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 09:53 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയ കോൺഗ്രസ് വക്താവ് ജയറാം രമേശിന് സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾമഴ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ആദ്യമണിക്കൂറുകളിൽ കോൺഗ്രസ് വലിയ രീതിയിൽ മുന്നിട്ട് നിന്നിരുന്നു. ഇതിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് ഉൾപ്പെടെ ആഘോഷങ്ങളും ആരംഭിച്ചു. എന്നാൽ 10 മണിയോടെ ട്രെൻഡ് മാറിമറിയുകയായിരുന്നു. ബിജെപി ലീഡ് ഇരുപതിൽ നിന്ന് മുപ്പതിലേക്കും നാൽപ്പതിലേക്കും എല്ലാം അതിവേഗമാണ് കുതിച്ചുയർന്നത്. ബിജെപി കേവല ഭൂരിപക്ഷം മറികടക്കുന്ന സാഹചര്യം വന്നതോടെ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷ പരിപാടികൾ നിർത്തി വയ്‌ക്കുകയും ചെയ്തിരുന്നു.

എന്നാൽ ആദ്യ മണിക്കൂറുകളിൽ വലിയ ആഘോഷ പരിപാടികൾ നടത്തിയ ശേഷം പരാജയത്തിലേക്ക് നീങ്ങിയതോടെ പതിവ് പോലെ ഇവിഎമ്മുകളെ കുറ്റപ്പെടുത്തി നേതൃത്വം രംഗത്തെത്തുകയും ചെയ്തു. ജനതാത്പര്യം അട്ടിമറിച്ചുവെന്നും കൃത്രിമഫലമാണ് ഹരിയാനയിൽ കണ്ടതെന്നുമാണ് കോൺഗ്രസ് വക്താക്കളായ ജയറാം രമേശും പവൻ ഖേരയും ആരോപിച്ചത്. ഹിസാർ മഹേന്ദ്രഗഡ്, പാനിപ്പത്ത് എന്നിവിടങ്ങളിൽ അട്ടിമറി നടന്നെന്നാണ് നേതാക്കളുടെ വാദം. 99 ശതമാനം ബാറ്ററി കാണിച്ച വോട്ടിംഗ് മെഷീനുകളിൽ ബിജെപി വിജയിച്ചുവെന്നും, 70 ശതമാനം വരെ ബാറ്ററി കാണിച്ചവയിൽ കോൺഗ്രസ് വിജയിച്ചുവെന്ന വിചിത്രവാദവും നേതാക്കൾ ഉയർത്തുന്നു.

ഇതോടെയാണ് നേതൃത്വത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ പരിഹാസം ഉയർന്നത്. ആദ്യമണിക്കൂറിൽ ബിജെപിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും വലിയ രീതിയിലുള്ള പരിഹാസമാണ് കോൺഗ്രസ് നേതാക്കൾ നടത്തിയത്. എന്നാൽ തോൽവി മണത്തതോടെ എല്ലാം ഇവിഎമ്മിന്റെ കുറ്റമാക്കി മാറ്റുക എന്ന പതിവുതന്ത്രം ഇക്കുറിയും പാലിച്ചു എന്നാണ് ഒരാൾ പറയുന്നത്. കശ്മീരിലെ ഇവിഎം കോൺഗ്രസിന് സൂപ്പറായിരുന്നുവെന്നും, ഹരിയാനയിൽ അത്ര പോരെന്നുമുള്ള പരിഹാസമാണ് കൂടുതൽ പേരും ചൂണ്ടിക്കാണിച്ചത്. ‘എന്റെ മൊബൈലിൽ 70% ബാറ്ററി ചാർജ്ജ് ഉള്ളപ്പോൾ ഇടുന്ന പോസ്റ്റുകൾക്ക് നല്ല റീച്ച് ഉണ്ട്, അതേസമയം 99% ബാറ്ററി ചാർജ്ജ് ഉള്ളപ്പോൾ ഇടുന്ന പോസ്റ്റുകൾക്ക് ഒട്ടും റീച്ചില്ല, കടപ്പാട് : ജയറാം രമേശ്’ എന്നാണ് മറ്റൊരു കമന്റ്.

‘ കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞടുപ്പിൽ എല്ലാ എക്‌സിറ്റ് പോളുകളും ബിജെപി 400 സീറ്റ് വരെ എത്തും എന്ന് പറഞ്ഞു. എന്നാൽ കോൺഗ്രസ് 99 / 543 എന്ന നിലയിലെത്തി. വിജയിച്ചാൽ ഒരാളുപോലും ഇവിഎം മെഷീനുകളെ കുറ്റം പറയില്ല. അവർ പ്രതീക്ഷിച്ച സീറ്റുകൾ കിട്ടിയില്ലെങ്കിൻ ഇവിഎമ്മിനെ കുറ്റം പറഞ്ഞു നടക്കും. 70%ബാറ്ററി ഉളള ഇവിഎം ആണോ നാഷണൽ കോൺഫറൻസ് പാർട്ടിയെ കശ്മീരിൽ വിജയിപ്പിച്ചത്?’ എന്നാണ് ഒരു ചോദ്യം. ‘ പതിനൊന്ന് മണി വരെ ജിലേബി ഉണ്ടാക്കി കഴിച്ചപ്പോൾ ഇവിഎം എല്ലാം ശരിയായിരുന്നു. പിന്നീട് ചീത്തയായി. കശ്മീരിലും കർണാടകയിലും ഹിമാചലിലുമൊക്കെ ഇവിഎമ്മുകൾ നല്ലതാണെന്നും” കമന്റുകൾ വരുന്നുണ്ട്.

Tags: CongressElection CommissionEVMjayaram rameshFEATURED2
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies