ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗിൽ നിന്ന് ജവനെ ഭീകരർ തട്ടിക്കൊണ്ടുപോയി. ജില്ലയിലെ വനമേഖലയിൽ നിന്നാണ് സൈനികനെ കാണാതായത്. സംഭവത്തിന് പിന്നാലെ ഉത്തരവാദിത്വമേറ്റെടുത്ത് നിരോധിത ഭീകര സംഘടന ടിആർഎഫ് ( ദ റെസിസ്റ്റൻഡ് ഫ്രണ്ട്) രംഗത്തുവന്നിട്ടുണ്ട്.
സമാന രീതിയിൽ ഇനിയും ആവർത്തിക്കുമെന്ന ഭീഷണിയും സംഘടന ഉന്നയിച്ചിട്ടുണ്ട്. കശ്മീർ താഴ്വര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് ടിആർഎഫ്.
ഇന്നലെയാണ് രണ്ട് ജവാന്മാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. ഇവരിൽ ഒരാൾ ഭീകരരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറംലോകമറിയുന്നത്. ഒരു ജവാൻ ഇപ്പോഴും ഭീകരരുടെ കസ്റ്റഡിയിലാണ്. സുരക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായി തെരച്ചിൽ നടത്തിവരികയാണ്.















