സോഷ്യൽ മീഡിയയിൽ താരമാകാൻ എന്ത് സാഹസത്തിനും മുതിരുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. അതിൽ ആൺപെൺ വ്യത്യാസമില്ല. അങ്ങനെ സോഷ്യൽ മീഡിയയിൽ സ്റ്റാറാകൻ ശ്രമിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു യുവതി. വധുവിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ യുവതി ആഡംബര ബൈക്കിൽ ചുറ്റിക്കറങ്ങുന്നതാണ് വീഡിയോ സുരക്ഷയ്‌ക്ക് ഹെൽമെറ്റ് പോലും ധരിച്ചിട്ടില്ല. ഇവരുടെ റൈഡ് പകർത്താൻ ആൾക്കാരെയും സജ്ജമാക്കിയിട്ടുണ്ട്. ആഭരണമൊക്ക ധരിച്ചാണ് ഇവരുടെ യാത്ര. ബൈക്കിന് നമ്പർ പ്ലേറ്റും കാണാത്തതും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായതോടെ പെൺകുട്ടി എയറിലുമായി. ട്രാഫിക് നിയമങ്ങൾ പാലിക്കാതെ നടത്തിയ യാത്രയിൽ ഇവർക്കെതിരെ നടപടി ആവശ്യവുമായി ആൾക്കാർ രംഗത്തെത്തി. സംഭവം എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ പലരും പൊലീസിനും മറ്റ് അധികൃതർക്കും ടാഗ് ചെയ്യുന്നുണ്ട്. തുബ പാഷ എന്നാെരു ഇൻസ്റ്റഗ്രാം ഹൻഡിലിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാറിൽ പോകുന്നവർ ഇവരെ പിന്തുണയ്‌ക്കുന്നതും വീഡിയോയിൽ കാണാം.
View this post on Instagram
“>