സന്ധ്യയ്‌ക്ക് അഷ്ടമിയുള്ള ദിവസമായ ഒക്ടോബർ 10ന് (കൊല്ലവർഷം 1200 കന്നി 24) വ്യാഴാഴ്ച വൈകുന്നേരം വിളക്ക് തെളിച്ച് പ്രാർത്ഥിച്ച ശേഷം 5 .07 പിഎം മുതൽ 06 .05 വരെ പൂജ വയ്‌ക്കാം.
വീട്ടിലോ ക്ഷേത്രത്തിലോ ആചാര നിഷ്ഠകൾ പാലിക്കുന്ന സനാതന വിശ്വാസം പുലർത്തുന്ന സ്ഥാപനങ്ങളിലോ പൂജവെക്കാം.
ഇതും വായിക്കുക
എന്നാണ് ദുർഗാഷ്ടമി.? പൂജവെക്കേണ്ടതും പൂജയെടുക്കേണ്ടതുംഎന്ന് ? എപ്പോൾ ? : സമയക്രമം അറിയാം……
വീട്ടിൽ എല്ലാവരും ശുദ്ധി പാലിക്കണം. പൂജവെക്കേണ്ടത് സരസ്വതീ ദേവിയുടെ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്പിലായിരിക്കണം. വീട്ടില്‍ പൂജ വെക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് പൂജാമുറി വൃത്തായാക്കണം. പീഠം വെച്ച് പട്ട് വിരിച്ച് സരസ്വതി ദേവിയുടെ ചിത്രം വെക്കുക. ചിത്രത്തിൽ പുതിയ മാല ചാർത്തണം നല്ലത്. അഞ്ച് തിരിയിട്ട് നെയ്യൊഴിച്ച നിലവിളക്ക് കത്തിക്കണം. ഗണപതി, ഗുരുനാഥന്മാർ, വേദവ്യാസൻ, ദക്ഷിണാമൂർത്തി, സരസ്വതിദേവി എന്നിവരെ പൂജവെക്കുന്നതിനു മുൻപായി ധ്യാനിക്കണം.
പൂജക്ക് സമർപ്പിക്കുന്ന ഗ്രന്ഥങ്ങൾ പട്ട് വിരിച്ച് സമർപ്പിക്കുക.പേന, പുരാണ ഗ്രന്ഥങ്ങള്‍, പഠിക്കുന്ന പുസ്തകങ്ങള്‍, എന്നിവയെല്ലാം പൂജ വെക്കേണ്ടതാണ്. ശുദ്ധമായ കർപ്പൂരം ചന്ദനത്തിരി എന്നിവ കത്തിച്ച് കഴിയുന്നത്ര പ്രാർത്ഥിക്കുക.
ഇതും വായിക്കുക
ദുർഗ്ഗാഷ്ടമി, മഹാനവമി , വിജയദശമി ദിനങ്ങളിൽ ജപിക്കേണ്ട ധ്യാനങ്ങൾ, സ്തുതികൾ കീർത്തനങ്ങൾ ഏതൊക്കെ
മഹാനവമി തിഥി വരുന്ന ദിവസങ്ങളായ 2023 ഒക്ടോബർ 11 നും 12 നും മൂന്ന് നേരം വിളക്ക് കത്തിക്കണം.സരസ്വതീ മന്ത്രം കഴിയുന്നത്ര ജപിക്കണം. പൂജ വച്ചിരിക്കുന്ന സമയത്ത് വിദ്യ പഠിക്കരുത്, പുതിയ വിദ്യ തുടങ്ങരുത്. പൂജ വെച്ചിരിക്കുമ്പോൾ സ്തുതികൾ പുസ്തകം നോക്കി വായിക്കാം
ഒക്‌ടോബർ 13 ന് ഞായറാഴ്ച പൂജയെടുക്കാം. വിളക്ക് കത്തിച്ച് വച്ച് മുകളിൽ പറഞ്ഞ ഗണപതി, ഗുരുനാഥന്മാർ, വേദവ്യാസൻ, ദക്ഷിണാമൂർത്തി, സരസ്വതിദേവി ദേവതകളെയും പ്രാർത്ഥിച്ച ശേഷം പൂജയെടുക്കാം.
പൂജയെടുക്കുന്ന വിദ്യാർത്ഥികൾ നിലത്തോ അരിയിലോ “ഓം ഹരി ശ്രീ ഗണപതയെ നമഃ” എന്നെഴുതി, മേൽപ്പറഞ്ഞ ദേവതകളെ പ്രാർത്ഥിച്ച ശേഷം പാഠപുസ്തകം തുറന്ന് അല്പമെങ്കിലും വായിക്കണം.കഴിയുന്നതും പൂജവെച്ചയിടത്ത് സരസ്വതിയുടെ ചിത്രത്തിന് മുന്നിലിരുന്ന് വിദ്യാരംഭം കുറിക്കാം.
വിജയ ദശമി ദിവസം വിദ്യാരംഭത്തിനോ പൂജയെടുപ്പിനോ ഒന്നും ബുധ മൗഢ്യമോ രാഹുകാലമോ നോക്കേണ്ടതില്ല. “ദശമി തിഥിയിലെ” ഉഷഃപൂജക്ക് ശേഷമുള്ള ഏത് സമയവും അനുയോജ്യമാണ്. വിദ്യാരംഭത്തിന് ശേഷം കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗത്തിനോ ഗുരുസ്ഥാനീയർക്കോ ദക്ഷിണ നൽകണം.
ദുർഗ്ഗാഷ്ടമി മുതൽ വിജയദശമി തിഥി അവസാനിക്കുന്നത് വരെ ഗണപതി , സരസ്വതി, ഗായത്രി, ദക്ഷിണാമൂർത്തി, ഗുരു, എന്നീ ധ്യാനങ്ങൾ, മന്ത്രങ്ങൾ ഈ ദേവതകളുടെ ഗായത്രി എന്നിവ നിരന്തരം ജപിക്കുന്നത് അത്യുത്തമമാണ്.