ഇടുക്കി: 75,000 രൂപ കൈക്കൂലി വാങ്ങിയ ഇടുക്കി ഡിഎംഒ വിജിലൻസിന്റെ വലയിൽ. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ കേസിലാണ് ഡോക്ടർ എൽ. മനോജ് അറസ്റ്റിലായത്.
ഇയാൾക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. പിന്നാലെ ഇക്കഴിഞ്ഞ തിങ്കഴാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പിറ്റേന്ന് ഇയാൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സസ്പെൻഷൻ നടപടികൾക്ക് സ്റ്റേ വാങ്ങി. പിന്നാലെ ഇന്ന് വീണ്ടും ജോലിയിൽ പ്രവേശിച്ചു. ഇതിനിടെയാണ് വിജിലൻസ് പിടിയിലാകുന്നത്.
ഇയാളുടെ ഡ്രൈവറുടെ ഗൂഗിൾ പേ വഴിയാണ് പണം സ്വീകരിച്ചത്. ഡ്രൈവർ രാഹുൽ രാജിനെയും വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.















