മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
മറ്റുള്ളവരോട് ഇടപെടുമ്പോൾ വളരെ അധികം ജാഗ്രത പാലിച്ചില്ലെങ്കിൽ നഷ്ട്ടം ഉണ്ടാകുവാൻ ഇടയാകും. നിസ്സാര കാര്യങ്ങളിൽ കേസ് വഴക്കിൽപ്പെട്ട് ബന്ധനം വരുവാൻ ഇടയാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ശത്രു ഭയം, വ്യവഹാര പരാജയം, അനാവശ്യമായ കാര്യങ്ങളിൽ ഇടപെട്ട് കേസ് വഴക്കുകൾ ഉണ്ടാവുക എന്നിവ പ്രതീക്ഷിക്കാം.
ഇതും വായിക്കുക
എന്നാണ് ദുർഗാഷ്ടമി? പൂജവെക്കേണ്ടതും പൂജയെടുക്കേണ്ടതുംഎന്ന് ? എപ്പോൾ ? : സമയക്രമം അറിയാം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
പുതിയ വാഹനം, ഗൃഹം എന്ന ആഗ്രഹം സഫലീകരിക്കുവാൻ സാധിക്കും. വിട്ടുവീഴ്ച മനോഭാവത്താൽ ദാമ്പത്യ ഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
സ്ത്രീകളുമായി അടുത്ത ഇടപഴകുവാൻ അവസരം ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ കിട്ടുവാൻ ഇടയുണ്ട്. രോഗശാന്തി, ധന നേട്ടം എന്നിവ ഉണ്ടാകും.
ഇതും വായിക്കുക
പൂജ വെക്കേണ്ടതെങ്ങിനെ ?; പൂജ വെക്കുമ്പോഴും എടുക്കുമ്പോഴും എന്തെല്ലാം ശ്രദ്ധിക്കണം ?
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
സന്താനങ്ങൾക്കു രോഗാദിദുരിതമോ ക്ലേശമോ ഉണ്ടാകും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെയധികം ജാഗ്രതപാലിക്കേണ്ട സമയമാണ്. ഉദരരോഗം, വാതരോഗം എന്നിവ വരാം. ധനക്ലേശം ഉണ്ടാവും
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും കലഹമോ അഭിപ്രായവ്യത്യാസമോ ഉണ്ടാകാം.തൊഴിൽ തടസ്സം, അപമാനം, ധനക്ലേശം, രോഗാദി ദുരിതം എന്നിവ ഉണ്ടാകും.
ഇതും വായിക്കുക
ദുർഗ്ഗാഷ്ടമി, മഹാനവമി , വിജയദശമി ദിനങ്ങളിൽ ജപിക്കേണ്ട ധ്യാനങ്ങൾ, സ്തുതികൾ കീർത്തനങ്ങൾ ഏതൊക്കെ
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
പല കാര്യങ്ങളിലും ധൈര്യപൂർവ്വമുള്ള സമീപനം സർവ്വകരെയും അമ്പരിപ്പിക്കുന്ന അവസ്ഥ സഞ്ചാരമാകും. ആഭരണങ്ങളുടെയും അലങ്കാരവസ്തുക്കളുടെയും വർദ്ധനവ്, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ഭാര്യാഭത്തൃ-സന്താന കലഹമോ അഭിപ്രായ വ്യത്യാസമോ ഉടലെടുക്കും. കാർഷിക മേഖലകളിൽ നഷ്ട്ടം സംഭവിച്ചതിനാൽ കൂടുതൽ ജാഗ്രത പാലിക്കും. നേത്ര രോഗമുള്ളവർ കൃത്യ സമയത്തു മരുന്ന് കഴിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
വളരെകാലമായി ഉണ്ടായിരുന്ന രോഗത്തെ അതി ജീവിക്കുവാൻ സാധിക്കും. മനഃസുഖം, ഭക്ഷണ സുഖം, കാര്യവിജയം, ഭാഗ്യാനുഭവങ്ങൾ, ധനനേട്ടം എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
ബന്ധുജനങ്ങളുമായി അകൽച്ച ഉണ്ടാകുമോ കലഹം ഉണ്ടാകുവാനോ സാധ്യതയുണ്ട്. ആരോഗ്യക്കുറവ് അനുഭവപ്പെടുകയും മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവപ്പെടും. സ്ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
വിവാഹകാര്യങ്ങളിൽ തീരുമാനമാകും. കുടുംബ ബന്ധു ജന ഗുണാനുഭവങ്ങൾ സത് സുഹൃത്തുക്കളെ ലഭിക്കുക, ധനനേട്ടം, പുതിയ ആഭരണമോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കുവാൻ സാധിക്കുക എന്നിവ അനുഭവത്തിൽ വരും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ അനുഭവത്തിൽ വരും. ധനലാഭം, ബിസിനെസ്സിൽ പുരോഗതി, ദാമ്പത്യ ഐക്യം, കാര്യവിജയം ,കുടുംബ സൗഖ്യം എന്നിവ ഉണ്ടാകും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Daily Prediction By Jayarani E.V