ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടി20യിൽ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ഓപ്പണറായി ഇറങ്ങിയ താരം 7 പന്തിൽ 10 റൺസുമായി പുറത്തായി. ടസ്കിൻ അഹമ്മദിന്റെ സ്ലോ ബോളിൽ നിസാര ഷോട്ട് കളിച്ച് പുറത്താവുകയായിരുന്നു താരം. ആദ്യ ഓവറിൽ രണ്ട് ബൗണ്ടറിയുമായി ഫോമിന്റെ മിന്നലാട്ടങ്ങൾ കാട്ടിയ സഞ്ജു ഒരിക്കൽ കൂടി നിരാശപ്പെടുത്തുകയായിരുന്നു.
ആദ്യ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടാം മത്സരത്തിൽ ഇത് ആവർത്തിക്കാനായില്ല. സഹ ഓപ്പണർ അഭിഷേക് ശർമയും 15 റൺസുമായി കൂടാരം കയറി. പിന്നാലെയെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് കാര്യമായി ഒന്നും ചെയ്യാനായില്ല. എട്ടു റൺസെടുത്ത ക്യാപ്റ്റനെ മുസ്താഫിസൂർ പുറത്താക്കി. നിലവിൽ ആറോവറിൽ 45 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. റിങ്കു സിംഗും നിതീഷ് കുമാർ റെഡ്ഡിയുമാണ് ക്രീസിൽ. കഴിഞ്ഞ മത്സരത്തിൽ സഞ്ജു സാംസൺ 29 റൺസ് നേടിയിരുന്നു.
Sanju Samson out . Not build big inning #INDvBAN #INDvsBAN pic.twitter.com/s51lgVnzL6
— A & K🇮🇳 (@badjocker1020) October 9, 2024