രത്തനെന്ന ക്രാന്തദർശിയിലൂടെ വളർന്ന് പന്തലിച്ച ടാറ്റ ​ഗ്രൂപ്പ്; വ്യവസായ സാമ്രാജ്യത്തിലെ അതികായൻ ഓർമയാകുമ്പോൾ‌
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

രത്തനെന്ന ക്രാന്തദർശിയിലൂടെ വളർന്ന് പന്തലിച്ച ടാറ്റ ​ഗ്രൂപ്പ്; വ്യവസായ സാമ്രാജ്യത്തിലെ അതികായൻ ഓർമയാകുമ്പോൾ‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 06:23 am IST
FacebookTwitterWhatsAppTelegram

കയ്പ്പേറിയ ജീവിതാനുഭവങ്ങളും പ്രതിസന്ധികളും രത്തൻ ടാറ്റയെന്ന മഹാമനുഷ്യനെ കുലുക്കിയില്ല. അദ്ദേഹം ജീവിതത്തിൽ ‘ഒരു പക്ഷേ’ രക്ഷപ്പെട്ടേക്കാമെന്ന് പലരും വിധിയെഴുതി. അദ്ദേഹം വളരുന്നതിനൊപ്പം ഒരു ബ്രാൻഡ് തന്നെ വളരുകയായിരുന്നുവെന്ന് രത്തൻ ടാറ്റയ്‌ക്ക് തെളിക്കാൻ വലിയ സമയമൊന്നും വേണ്ടിവന്നിരുന്നില്ലെന്നതാണ് സത്യം.

ഇന്ന് ടാറ്റയുടെ ഒരു ഉത്പന്നമെങ്കിലും ഉപയോ​ഗിക്കാത്തവരില്ല, ദൈനംദിന ജീവിതത്തിൽ ടാറ്റയുടെ മൈലേജ് അത്രമാത്രമാണ്. ആ പ്രതാപം ഇന്നോ ഇന്നലെയോ കെട്ടിപ്പൊക്കിയതല്ല. രത്തൻ ടാറ്റയെന്ന ക്രാന്തദർശിയുടെ കരങ്ങളാണ് അതിന് പിന്നിലെന്ന് പറയാം. ഇന്ത്യ കേന്ദ്രീകരിച്ചുള്ളൊരു കമ്പനി എന്നതിന് പുറമേ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട പേരുകളിലൊന്നായി ഇന്ന് ടാറ്റ അറിയപ്പെടുന്നു.

രത്തൻ ടാറ്റ തലപ്പത്തിരുന്ന രണ്ടുപതിറ്റാണ്ട് തന്നെയായിരുന്നു ടാറ്റ ​ഗ്രൂപ്പിന്റെ സുവർണകാലമെന്ന് പറയാം. മുപ്പതോളം ലിസ്റ്റഡ് കമ്പനികൾ, നിരവധി ഉപകമ്പനികൾ. 30 ലക്ഷം ഡോളറിലധികം ആസ്തി, 10 ലക്ഷത്തിലധികം ജീവനക്കാർ അങ്ങനെ പടിപടിയായി കുതിപ്പിന്റെ പാതയിലായിരുന്ന ടാറ്റ​ ​ഗ്രൂപ്പ് അക്കാലമത്രെയും.

അതിസമ്പന്നമായ പാഴ്സി കുടുംബത്തിലാണ് 1937-ലാണ് രത്തൻ ടാറ്റയുടെ ജനനം. എന്നാൽ മധുരകരമായ ബാല്യകൗമാര കാലം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. മാതാപിതാക്കൾ പിരിഞ്ഞതിന് പിന്നാലെ മുത്തശ്ശിയുടെ തണലിലായി രത്തൻ. അമേരിക്കയിലായിരുന്നു ആർക്കിടെക്ച്ചർ പഠനം. ഇതിനിടെ നാല് പ്രണയങ്ങൾ അദ്ദേഹത്തെ പിടിച്ചുലച്ചു. പിന്നാലെ വിവാഹമേ വേണ്ടെന്ന തീരുമാനത്തിലുമെത്തി. അമേരിക്കൻ ജീവിതം മതിയാക്കി അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തി.

1962-ൽ കോർണലിൽ നിന്ന് പഠിച്ച വാസ്തുവിദ്യയുടെ ബലത്തിൽ ടാറ്റ സ്റ്റീൽ ജോലിയിൽ പ്രവേശിച്ചു. 1970 വരെ നാഷണൽ റേഡിയോ ആൻഡ് ഇലക്‌ട്രോണിക്‌സ് കമ്പനിയിൽ വിവിധ വേഷങ്ങളിൽ അദ്ദേഹം മുഴുകി. പിറ്റേ വർഷം മാനേജ്മെൻ്റ് തലത്തിലേക്ക് സ്ഥാനക്കയറ്റം. നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയ ടാറ്റ ഗ്രൂപ്പിലെ പല കമ്പനികളെയും ലാഭത്തിലാക്കിയത് രത്തൻ ടാറ്റയുടെ കീഴിലാണ്.

1991-ൽ ജെ.ആർ.ഡി ടാറ്റ പടിയിറങ്ങിയപ്പോൾ ടാറ്റ ഇൻഡസ്ട്രീസിന്റെ ചെയർമാനായി. ഓരോ ചുവടുവയ്പ്പും കമ്പനിയുടെ വളർച്ചയുടെ ആക്കം കൂട്ടി. കഴിവ് കൊണ്ട് കമ്പനിയെ വളർത്താൻ രത്തൻ ടാറ്റയ്‌ക്ക് കഴിഞ്ഞു. മറ്റ് കമ്പനികൾ ഇന്ത്യയിൽ മാത്രം ഒതുങ്ങി നിന്നപ്പോൾ ഒരുപടി കൂടി കടന്നു ചിന്തിക്കാനും പ്രവർത്തിക്കാനും രത്തൻ ടാറ്റയ്‌ക്ക് സാധിച്ചു. ടെറ്റ്‌ലി, കോറസ്, ജാഗ്വാർ ലാൻഡ് റോവർ തുടങ്ങിയ വിദേശ കമ്പനികൾ ഏറ്റെടുത്തു. അത് കമ്പനിയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. 1998 ഡിസംബർ 30-ന് ഇന്ത്യയിൽ നിർമിച്ച ‘ഇൻഡിക്ക’ കാർ പുറത്തിറക്കി. ഇൻഡിക്ക വി2 കാറിലൂടെ വിപണിയിൽ ചരിത്രം സൃഷ്ടിച്ചു. 2009-ൽ നാനോ കാർ വിപണയിലെത്തിച്ചു.

അംബാസഡറിന്റെ സുഖസൗകര്യങ്ങളും മാരുതിയുടെ മിതവ്യയവും സമന്വയിപ്പിച്ച് ഇന്ത്യയ്‌ക്കായി ഒരു കാർ സൃഷ്‌ടിക്കണമെന്ന് അദ്ദേഹം എക്കാലവും സ്വപ്നം കണ്ടിരുന്നു. അങ്ങനെയാണ് ഇൻഡിക്ക ജനിക്കുന്നത്. ഒരു ലക്ഷം രൂപയ്‌ക്ക് കാറെന്ന സ്വപ്നം നാനോ വഴി പൂവണിയിക്കാനും ടാറ്റയ്‌ക്ക് സാധിച്ചു. മധ്യവർ​ഗങ്ങളുടെ സ്വപ്നങ്ങളുമായി നാനോ കാർ നിരത്തുകൾ കീഴടക്കി.

2000-ൽ ഗ്രൂപ്പ് ലണ്ടൻ ആസ്ഥാനമായുള്ള ടെറ്റ്‌ലി ടീ ഏറ്റെടുത്തു. 2004-ൽ ദക്ഷിണ കൊറിയയിലെ ഡേവൂ മോട്ടോഴ്‌സിന്റെ ട്രക്ക്-നിർമ്മാണ വിഭാഗം ഏറ്റെടുത്തു. 2007-ൽ ആംഗ്ലോ-ഡച്ച് സ്റ്റീൽ കമ്പനി കോറസ് ഗ്രൂപ്പിനെ ഏറ്റെടുത്തു. ലോകത്തിലെ ഏഴാമത്തെ വലിയ സ്റ്റീൽ ഉത്പാദകരമായി ടാറ്റ സ്റ്റീലിനെ മാറ്റി. 2012-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ചു.

രത്തന്റെ കീഴിൽ ടാറ്റയുടെ ആസ്തി 40 മടങ്ങ് വർദ്ധിച്ചു. ലാഭം 50 ഇരിട്ടിയായി. നേട്ടങ്ങളുടെ നെറുകൈയിൽ പത്മവിഭൂഷൻ അടക്കമുളള പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1991 മുതൽ 2012 വരെ ചെയർമാനായിരുന്ന ടാറ്റ 2016-ൽ ഇടക്കാല ചെയർമാനായും പ്രവർത്തിച്ചു. ടാറ്റ സൺസ്, ടാറ്റ ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ടാറ്റ കെമിക്കൽസ് എന്നിവയുടെ ചെയർമാൻ എമിരിറ്റസ് പദവികളും അദ്ദേഹം വഹിച്ചു. നിരവധി സ്റ്റാർട്ടപ്പുകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും രത്തൻ ടാറ്റ പിന്തുണ നൽകി. ഇന്ത്യൻ വ്യവസായ ചരിത്രത്തിൽ മായാത്ത അദ്ധ്യായം രചിച്ചാണ് അദ്ദേഹം ഓർമയാകുന്നത്. പ്രണാമം…

Tags: Deathratan tataFEATURED2
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies