കാന്താരയിലൂടെ രാജ്യവ്യാപകമായി പ്രശംസ നേടിയ കന്നഡ നടനും ചലച്ചിത്ര നിർമ്മാതാവുമാണ് ഋഷഭ് ഷെട്ടി . തന്റെ സംസ്ക്കാരത്തെയും, വിശ്വാസങ്ങളെയും എന്നും അദ്ദേഹം ഒപ്പം കൂട്ടിയിരുന്നു . കാന്താരയിലൂടെ ദേശീയ അവാർഡ് നേടിയ അദ്ദേഹം താൻ ആത്മീയ യാത്ര നടത്തുന്ന ചിത്രങ്ങളും പങ്ക് വച്ചിരുന്നു . ഇപ്പോഴിതാ ദേശീയ അവാർഡ് സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
” ദൈവാനുഗ്രഹമില്ലാതെ ഞങ്ങൾക്ക് ഈ നിലയിലെത്താൻ കഴിയുമായിരുന്നില്ല. അതൊക്കെ ആലോചിക്കാൻ പോലും പറ്റില്ല . സിനിമ കണ്ടതിന് ശേഷം ചില പ്രേക്ഷകർ ഈ ആചാരങ്ങളെ നിസ്സാരമാക്കുമോ എന്ന് എനിക്ക് ആശങ്കയുണ്ട്, ഇത് ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ചില വ്യക്തികൾ കാന്താരയെ ആദരിക്കുന്നുവെന്ന് തെറ്റിദ്ധരിച്ച് സ്കിറ്റുകളിലോ പരിപാടികളിലോ ഉൾപ്പെടുത്തുന്നു. ഇത് കേവലം വിനോദമല്ല. ഇത് നമ്മുടെ സംസ്കാരത്തിന്റെയും വിശ്വാസ വ്യവസ്ഥയുടെയും സുപ്രധാന ഭാഗമാണ്. അതുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ. നമ്മുടെ ആചാരങ്ങളെ ബഹുമാനിക്കണമെന്നും അവയെ നിസ്സാരമായി കാണരുതെന്നും ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.“ അദ്ദേഹം പറഞ്ഞു.















