തിരുവനന്തപുരം: തന്നെ രാഷ്ട്രീയമായി വേട്ടയാടുകയും മാദ്ധ്യമ നൈതികതക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്ത ഏഷ്യാനെറ്റിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ.
“എന്താണ് ഏഷ്യാനെറ്റ് ന്യൂസുമായി ബിജെപി സംസ്ഥാന പ്രെസിഡന്റിനുള്ള തർക്കത്തിന് കാരണം.?? 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ താഴോട്ട് സർക്കുലേറ്റ് ചെയ്ത ഒരു ഈ മെയിൽ അവിടുന്ന് തന്നെ എനിക്ക് ചോർന്നു കിട്ടി . അതിലൊരു അപാകത എനിക്ക് കാണുവാൻ കഴിഞ്ഞു. യു ഡിഎഫിലെയും ബിജെപിയിലെയും നേതാക്കൾക്കതിരെ വ്യാജകഥകൾ, നിറം പിടിപ്പിച്ച നുണക്കഥകൾ തയ്യാറാക്കാൻ വേണ്ടി ആളുകളെ അസൈൻ ചെയ്യുന്ന ഒരു വിവരം, അങ്ങിനെ ഒരു ചാനൽ ചെയ്യാൻ പാടുണ്ടോ.? മാദ്ധ്യമ നൈതികതയുടെ അങ്ങേയറ്റത്തെ ഏറ്റവും ദ്രോഹമാണ് അത്. ഞാൻ അതിനെ പരസ്യമായി ചോദ്യം ചെയ്തു. ഫേസ്ബുക്കിൽ വിമർശിച്ചു. അപ്പോൾ എനിക്കെതിരെയുള്ള പല നീക്കങ്ങൾ നടന്നു. പല കേസുകളിലും. അവിടെയിരുന്നു പല ആളുകൾ എഴുതിക്കൊടുക്കുന്നു. എന്തിനാണ് ഇങ്ങിനെ ഒരു നാടകം മാദ്ധ്യമങ്ങൾ നടത്തുന്നത്.
രാഷ്ട്രീയമായ വിമർശനങ്ങൾക്ക് എല്ലാ മാദ്ധ്യമങ്ങൾക്കും സ്വാതന്ത്ര്യമുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ കേസിന്റെ വിടുതൽ ഹർജി ചർച്ച നടത്തുമ്പോൾ പേരിനെങ്കിലും പാനലിസ്റ്റിനെ ബിജെപിയിൽ നിന്ന് വിളിക്കാമായിരുന്നില്ലേ .? അതല്ലേ മാദ്ധ്യമ നൈതികത.?
രാജീവ് ചന്ദ്രശേഖർ ജിയെ തോൽപ്പിക്കാൻ , സുരേഷ് ഗോപിയെ തോൽപിക്കാൻ ഏറ്റവും കൂടുതൽ പരിശ്രമിച്ച ചാനൽ ഏഷ്യാനെറ്റ് ന്യൂസ് ആണ്.
രാജീവ് ചന്ദ്രശേഖർ ജിയും സുരേഷ് ഗോപിയും ആയിരുന്നു ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വിജയസാധ്യത ഉണ്ടായിരുന്ന സ്ഥാനാർത്ഥികൾ. പിന്നെ വി മുരളീധരനും. എന്താണിവർ ചെയ്തത് .? അഞ്ചു തവണ ഇവർ ചർച്ച നടത്തി. സുരേഷ് ഗോപിയെയും രാജീവ് ചന്ദ്ര ശേഖറെയും തോൽപ്പിക്കാൻ ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രമിക്കുന്നു എന്ന് ഒരു ചാനൽ പറയുകയാണ് . അഞ്ചു തവണ. എന്തിനാണ് ഈ ദ്രോഹം ചെയ്യുന്നത് . വളരെ ആസൂത്രിതമായ ഒരു ഗൂഡാലോചന എന്തിനാണ് ഈ ചാനൽ നടത്തുന്നത്.? രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ പറയാമല്ലോ.? എന്തിനാണ് ഈ ഗൂഢാലോചന നടത്തുന്നത്.” കെ സുരേന്ദ്രൻ ചോദിച്ചു
“മാദ്ധ്യമ നൈതികത സദാചാരം എന്നിവ അങ്ങാടിയിൽ കിട്ടുന്ന ഒന്നല്ല ശ്രീ വിനു വി ജോൺ. എന്നെ നന്നാക്കാൻ നടക്കുന്നുണ്ടല്ലോ.? എന്നെ നന്നാക്കാൻ നടക്കുന്ന വിനു വി ജോണിന് നല്ല സംസ്കാരം വേണം. അത് അങ്ങാടിയിൽ , ചാലയിൽ പോയാൽ കിട്ടില്ല. സത്യസന്ധതയുടെ ഒരു അംശം വേണം. ഞാൻ വെല്ലുവിളിക്കുന്നു വിനു വി ജോണുമായി നേരിട്ട് , ഒരു മണിക്കൂർ ഈ കേസിനെ സംബന്ധിച്ച് , മഞ്ചേശ്വരം കോഴക്കേസിലെ സംബന്ധിച്ച് ഒരു മണിക്കൂർ, നിങ്ങൾ ചോദിക്കുന്ന ഏതു ചോദ്യത്തിനും ഉത്തരം തരാം . ഒരു മണിക്കൂർ സമയം എനിക്ക് തരൂ. ഇപ്പോൾ കാണിച്ചത് അന്തസ്സുള്ള പണിയല്ല .. നാലു കോൺഗ്രെസ്സുകാർ , അവതാരകനും മൂന്നു കോൺഗ്രെസ്സുകാരും വെച്ച് ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനെ അവഹേളിക്കുന്നത് അന്തസ്സുളള പണിയല്ല.”
“സത്യസന്ധതയുടെ അംശമുണ്ടെങ്കിൽ, ഞാൻ യുഡി എഫിനെയും ഏഷ്യാനെറ്റിനെയും വെല്ലുവിളിക്കുന്നു. മഞ്ചേശ്വരം കോഴക്കേസ് എങ്ങിനെയാണ് തള്ളിപ്പോയത് എന്നത് സംബന്ധിച്ച് വിശദമായ പരിശോധനക്ക് ഞാൻ റെഡിയാണ് . നിങ്ങളുണ്ടെങ്കിൽ ഇന്ന് തന്നെ റെഡിയാണ് . ഉച്ചക്ക് തന്നെ ഞാൻ റെഡിയാണ്.” കെ സുരേന്ദ്രൻ പറഞ്ഞു.
മഞ്ചേശ്വരം കോഴക്കേസിലെ രാഷ്ട്രിയ ഗൂഡാലോചനയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെ.സുരേന്ദ്രൻ പ്രസ്താവിച്ചു
“സുന്ദരയെകൊണ്ട് സിപിഎം ഭീഷണിപ്പെടുത്തിയാണ് ചില മൊഴികൾ പറയിച്ചത്.അയാളെ കൊടകര കുഴൽപ്പണകേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. സുന്ദരയെ സംരക്ഷിക്കുന്നത് സിപിഎം ആണ്. കേസിൽ 171 E മാത്രം ഉണ്ടായിരുന്ന കേസ് തെളിയിക്കാൻ സാധിക്കില്ല എന്നതുകൊണ്ടാണ്. മറ്റ് രണ്ട് വകുപ്പുകൾ തനിക്കെതിരെ ചുമത്തിയത്.
171 E ചുമത്തിയാൽ സിപിഎം പ്രതിയാകും, സുന്ദരയും പ്രതിയാകും. കോടതിക്ക് സത്യം ബോധ്യമായി. വിചാരണ പോലും കൂടാതെ തന്നെ കുറ്റവിമുക്തനാക്കി” കേ സുരേന്ദ്രൻ പറഞ്ഞു .
തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഒഫീസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്.