മാദ്ധ്യമ നൈതികത അങ്ങാടിയിൽ കിട്ടുന്നതല്ല; മഞ്ചേശ്വരം കോഴക്കേസിൽ വിനു വി ജോണുമായി സംവാദത്തിനു തയ്യാർ; ഏഷ്യാനെറ്റിനെ വെല്ലു വിളിച്ച് കെ സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാദ്ധ്യമ നൈതികത അങ്ങാടിയിൽ കിട്ടുന്നതല്ല; മഞ്ചേശ്വരം കോഴക്കേസിൽ വിനു വി ജോണുമായി സംവാദത്തിനു തയ്യാർ; ഏഷ്യാനെറ്റിനെ വെല്ലു വിളിച്ച് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 12:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തന്നെ രാഷ്‌ട്രീയമായി വേട്ടയാടുകയും മാദ്ധ്യമ നൈതികതക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്ത ഏഷ്യാനെറ്റിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ.

“എന്താണ് ഏഷ്യാനെറ്റ് ന്യൂസുമായി ബിജെപി സംസ്ഥാന പ്രെസിഡന്റിനുള്ള തർക്കത്തിന് കാരണം.?? 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ താഴോട്ട് സർക്കുലേറ്റ് ചെയ്ത ഒരു ഈ മെയിൽ അവിടുന്ന് തന്നെ എനിക്ക് ചോർന്നു കിട്ടി . അതിലൊരു അപാകത എനിക്ക് കാണുവാൻ കഴിഞ്ഞു. യു ഡിഎഫിലെയും ബിജെപിയിലെയും നേതാക്കൾക്കതിരെ വ്യാജകഥകൾ, നിറം പിടിപ്പിച്ച നുണക്കഥകൾ തയ്യാറാക്കാൻ വേണ്ടി ആളുകളെ അസൈൻ ചെയ്യുന്ന ഒരു വിവരം, അങ്ങിനെ ഒരു ചാനൽ ചെയ്യാൻ പാടുണ്ടോ.? മാദ്ധ്യമ നൈതികതയുടെ അങ്ങേയറ്റത്തെ ഏറ്റവും ദ്രോഹമാണ് അത്. ഞാൻ അതിനെ പരസ്യമായി ചോദ്യം ചെയ്തു. ഫേസ്‌ബുക്കിൽ വിമർശിച്ചു. അപ്പോൾ എനിക്കെതിരെയുള്ള പല നീക്കങ്ങൾ നടന്നു. പല കേസുകളിലും. അവിടെയിരുന്നു പല ആളുകൾ എഴുതിക്കൊടുക്കുന്നു. എന്തിനാണ് ഇങ്ങിനെ ഒരു നാടകം മാദ്ധ്യമങ്ങൾ നടത്തുന്നത്.

രാഷ്‌ട്രീയമായ വിമർശനങ്ങൾക്ക് എല്ലാ മാദ്ധ്യമങ്ങൾക്കും സ്വാതന്ത്ര്യമുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ കേസിന്റെ വിടുതൽ ഹർജി ചർച്ച നടത്തുമ്പോൾ പേരിനെങ്കിലും പാനലിസ്റ്റിനെ ബിജെപിയിൽ നിന്ന് വിളിക്കാമായിരുന്നില്ലേ .? അതല്ലേ മാദ്ധ്യമ നൈതികത.?

രാജീവ് ചന്ദ്രശേഖർ ജിയെ തോൽപ്പിക്കാൻ , സുരേഷ് ഗോപിയെ തോൽപിക്കാൻ ഏറ്റവും കൂടുതൽ പരിശ്രമിച്ച ചാനൽ ഏഷ്യാനെറ്റ് ന്യൂസ് ആണ്.

രാജീവ് ചന്ദ്രശേഖർ ജിയും സുരേഷ് ഗോപിയും ആയിരുന്നു ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വിജയസാധ്യത ഉണ്ടായിരുന്ന സ്ഥാനാർത്ഥികൾ. പിന്നെ വി മുരളീധരനും. എന്താണിവർ ചെയ്തത് .? അഞ്ചു തവണ ഇവർ ചർച്ച നടത്തി. സുരേഷ് ഗോപിയെയും രാജീവ് ചന്ദ്ര ശേഖറെയും തോൽപ്പിക്കാൻ ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രമിക്കുന്നു എന്ന് ഒരു ചാനൽ പറയുകയാണ് . അഞ്ചു തവണ. എന്തിനാണ് ഈ ദ്രോഹം ചെയ്യുന്നത് . വളരെ ആസൂത്രിതമായ ഒരു ഗൂഡാലോചന എന്തിനാണ് ഈ ചാനൽ നടത്തുന്നത്.? രാഷ്‌ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ പറയാമല്ലോ.? എന്തിനാണ് ഈ ഗൂഢാലോചന നടത്തുന്നത്.” കെ സുരേന്ദ്രൻ ചോദിച്ചു

“മാദ്ധ്യമ നൈതികത സദാചാരം എന്നിവ അങ്ങാടിയിൽ കിട്ടുന്ന ഒന്നല്ല ശ്രീ വിനു വി ജോൺ. എന്നെ നന്നാക്കാൻ നടക്കുന്നുണ്ടല്ലോ.? എന്നെ നന്നാക്കാൻ നടക്കുന്ന വിനു വി ജോണിന് നല്ല സംസ്കാരം വേണം. അത് അങ്ങാടിയിൽ , ചാലയിൽ പോയാൽ കിട്ടില്ല. സത്യസന്ധതയുടെ ഒരു അംശം വേണം. ഞാൻ വെല്ലുവിളിക്കുന്നു വിനു വി ജോണുമായി നേരിട്ട് , ഒരു മണിക്കൂർ ഈ കേസിനെ സംബന്ധിച്ച് , മഞ്ചേശ്വരം കോഴക്കേസിലെ സംബന്ധിച്ച് ഒരു മണിക്കൂർ, നിങ്ങൾ ചോദിക്കുന്ന ഏതു ചോദ്യത്തിനും ഉത്തരം തരാം . ഒരു മണിക്കൂർ സമയം എനിക്ക് തരൂ. ഇപ്പോൾ കാണിച്ചത് അന്തസ്സുള്ള പണിയല്ല .. നാലു കോൺഗ്രെസ്സുകാർ , അവതാരകനും മൂന്നു കോൺഗ്രെസ്സുകാരും വെച്ച് ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനെ അവഹേളിക്കുന്നത് അന്തസ്സുളള പണിയല്ല.”

“സത്യസന്ധതയുടെ അംശമുണ്ടെങ്കിൽ, ഞാൻ യുഡി എഫിനെയും ഏഷ്യാനെറ്റിനെയും വെല്ലുവിളിക്കുന്നു. മഞ്ചേശ്വരം കോഴക്കേസ് എങ്ങിനെയാണ് തള്ളിപ്പോയത് എന്നത് സംബന്ധിച്ച് വിശദമായ പരിശോധനക്ക് ഞാൻ റെഡിയാണ് . നിങ്ങളുണ്ടെങ്കിൽ ഇന്ന് തന്നെ റെഡിയാണ് . ഉച്ചക്ക് തന്നെ ഞാൻ റെഡിയാണ്.” കെ സുരേന്ദ്രൻ പറഞ്ഞു.

മഞ്ചേശ്വരം കോഴക്കേസിലെ രാഷ്‌ട്രിയ ഗൂഡാലോചനയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെ.സുരേന്ദ്രൻ പ്രസ്താവിച്ചു

“സുന്ദരയെകൊണ്ട് സിപിഎം ഭീഷണിപ്പെടുത്തിയാണ് ചില മൊഴികൾ പറയിച്ചത്.അയാളെ കൊടകര കുഴൽപ്പണകേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. സുന്ദരയെ സംരക്ഷിക്കുന്നത് സിപിഎം ആണ്. കേസിൽ 171 E മാത്രം ഉണ്ടായിരുന്ന കേസ് തെളിയിക്കാൻ സാധിക്കില്ല എന്നതുകൊണ്ടാണ്. മറ്റ് രണ്ട് വകുപ്പുകൾ തനിക്കെതിരെ ചുമത്തിയത്.

171 E ചുമത്തിയാൽ സിപിഎം പ്രതിയാകും, സുന്ദരയും പ്രതിയാകും. കോടതിക്ക് സത്യം ബോധ്യമായി. വിചാരണ പോലും കൂടാതെ തന്നെ കുറ്റവിമുക്തനാക്കി” കേ സുരേന്ദ്രൻ പറഞ്ഞു .

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഒഫീസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്.

Tags: കെ. സുരേന്ദ്രൻഅദ്ധ്യക്ഷൻ കെ സുരേന്ദ്രൻമഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies