പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ വളരെക്കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടുവാനും അവരോടൊപ്പം വിശേഷപ്പെട്ട ആഘോഷ വേളകളിലോ പുണ്യ തീർത്ഥ സ്ഥലങ്ങളിലോ പോകുവാനുള്ള അവസരം ലഭിക്കും. വാരത്തിന്റെ മധ്യത്തിൽ കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, രോഗാദി ദുരിതങ്ങൾ അന്യസ്ത്രീ ബന്ധം മൂലം ദോഷാനുഭവങ്ങൾ എന്നിവ ഉണ്ടാകുവാൻ സാധ്യത. വാരം അവസാനത്തോട് രോഗശാന്തി ഉണ്ടാവുകയും കുടുംബത്തിൽ മനഃസമാധാനം, സന്തോഷം എന്നിവ അനുഭവപ്പെട്ടാലും ചിലർക്ക് ഭാഗ്യഹാനി, അലച്ചിൽ എന്നിവ ഉണ്ടാകും. വാരം അവസാനത്തോട് കൂടി സമ്മാനങ്ങൾ ലഭിക്കുക, ഭാഗ്യാനുഭവങ്ങൾ എന്നിവ അനുഭവത്തിൽ വരും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
കർമ്മമേഖലയിൽ ഏറ്റവും അധികം നേട്ടം ഉണ്ടാകും. സ്വന്തമായി ബിസിനെസ്സ് ചെയ്യുന്നവർക്ക് വളരെ അധികം സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കുടുംബസമേതം മംഗള കർമ്മങ്ങളിൽ നിറസാന്നിധ്യം ആകുവാനും കുടുബാംഗങ്ങളോടൊപ്പം ആഘോഷ വേളകളിൽ പങ്കെടുക്കുവാനും സാധിക്കും ഭക്ഷണ സുഖം, കാര്യവിജയം, ദാമ്പത്യ ഐക്യം, കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, മനഃസന്തോഷം, ആടായാഭരണ-അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ധനനേട്ടം, മനഃസന്തോഷം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. എന്നാൽ വാരം അവസാനത്തോടെ സ്ത്രീകൾ മൂലം മാനഹാനി, പണനഷ്ടം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും വാരത്തിന്റെ തുടക്കത്തിൽ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഭാര്യാ ഭർത്തൃ-സന്താനങ്ങളുമായി കലഹം ഉണ്ടാവാനും ഇടയാകും. ശത്രുഭയം, വ്യവഹാര പരാജയം എന്നിവ ഉണ്ടാകും. എന്നാൽ വാരമധ്യത്തോടെ സ്ഥാനമാനങ്ങൾ ലഭിക്കുക, സത്സുഹൃത്തുക്കൾ ഉണ്ടാവുക, അവർ മൂലം ഗുണാനുഭവങ്ങൾ, തൊഴിൽ വിജയം, സുഖഭോഗ തൃപ്തി, ദാമ്പത്യ സുഖം, ഭക്ഷണ സുഖം, ധനനേട്ടം എന്നിവയും വാരത്തിന്റെ അവസാനം ബന്ധു ജന സമാഗമം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, പ്രേമ കാര്യങ്ങൾ പൂവണിയുക എന്നിവ ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
അസുഖമുള്ളവർ ഉള്ളവർ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുവാൻ സാധ്യത ഉണ്ട്. ശത്രുഭയം, വ്യവഹാര പരാജയം, , കേസ് വഴക്കുകൾ എന്നിവ മൂലം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. എന്നാൽ വാര മധ്യത്തോടു സർക്കാർ ജോലിയിൽ പരിശ്രമിക്കുന്നവർക്ക് സ്ഥാന കയറ്റം ഉണ്ടാവാം. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന വാരം കൂടിയായിരിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് സാധ്യത, സന്താനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് വിദേശ രാജ്യങ്ങളിൽ പോകുവാനുള്ള അവസരം, ധനലാഭം, മനഃസന്തോഷം, ദമ്പതികൾ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർക്കുവാനുള്ള അവസരം എന്നിവ ലഭിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction By Jayarani E.V