കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആക്രമണം നടത്തിയ ആൾ പിടിയിൽ. കുറ്റ്യാടി സ്വദേശി നദീർ ആണ് പിടിയിലായത്. ബുധനാഴ്ച കാസർകോട് പോകുകയായിരുന്ന വന്ദേഭാരതിന് നേരെയാണ് ആക്രമണമുണ്ടായത്.
മാഹി റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എത്തിയപ്പോൾ നദീർ, ട്രെയിനിന് നേരെ ചവറ്റുകൊട്ട എറിയുകയായിരുന്നു. തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പ്ലാസ്റ്റിക് ചവറ്റുകൊട്ട ആയതിനാലാണ് വൻ അപകടം ഒഴിഞ്ഞതെന്നും ഇരുമ്പ് പോലുള്ള വസ്തുക്കളായിരുന്നുവെങ്കിൽ ട്രെയിൻ പാളം തെറ്റി പോകാനിടയായിരുന്നുവെന്നും റെയിൽവേ അധികൃതർ പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.















