തിരുവനന്തപുരം: തലസ്ഥാനത്ത് മ്യൂറിൻ ടൈഫസ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ 75 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ അടുത്തിടെയാണ് വിദേശത്ത് നിന്നെത്തിയതെന്ന് അധികൃതർ പറഞ്ഞു.
ചെള്ളുപനിക്ക് സമാനമായ രോഗമാണിത്. വയോധികൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെള്ളുകളിലൂടെയാണ് ഈ രോഗം പകരുന്നത്.
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പകരില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഈ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമാണെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. പനി, തലവേദന. പേശിവേദന, ഛർദ്ദി, അപസ്മാരം തുടങ്ങിയവയാണ് ലക്ഷണങ്ങൾ.