നാസിക്: ഫയറിംഗ് പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു. മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിൽ സ്ഥിതിചെയ്യുന്ന ആർട്ടിലറി സെന്ററിലാണ് അപകടം നടന്നത്. പരിശീലനം നടത്തുന്നതിനിടെ ഷെൽ പൊട്ടിത്തെറിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഗോഹിൽ വിശ്വരാജ് സിംഗ് (20), സൈഫത് സിത് (21) എന്നിവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഹൈദരാബാദ് സ്വദേശികളായ അഗ്നിവീറുകൾ പരിശീലനത്തിന് വേണ്ടിയാണ് നാസിക്കിലെ ദിയോലാളിയിലുള്ള ആർട്ടിലെറി സ്കൂളിലെത്തിയത്. സംഭവത്തിൽ ഹവിൽദാർ അജിത് കുമാറിന്റെ പരാതിപ്രകാരം അപകടത്തിന്റെ കാരണം കണ്ടെത്താൻ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.