ദുർഗാപൂജ ആഘോഷങ്ങളിലാണ് രാജ്യം. ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം കൂടിയാണിത്. ഈയവസരത്തിൽ നവരാത്രിയോടനുബന്ധിച്ച് ദുർഗാദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുകയും ചെയ്യും. രാജ്യത്തിന്റെ ഓരോ കോണിലും ദുർഗാപൂജാ പന്തലുകളും ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞദിവസം പൂജകളിൽ പങ്കെടുക്കാൻ ബോളിവുഡ് സെലിബ്രിറ്റികൾ ഒത്തുകൂടിയിരുന്നു. ഇതിനിടെ അനുചിതമായ കാര്യം കണ്ട നടി കജോൾ ദേഷ്യപ്പെടുന്ന ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്.
നടി ആലിയഭട്ട്, അവരുടെ സഹോദരി ഷഹീൻ ബട്ട് എന്നിവർ അടക്കമുള്ള താരങ്ങൾ പന്തലിൽ ഉണ്ടായിരുന്നു. പൂജ ആരംഭിച്ചത് ഏതാനും സമയം പിന്നിട്ടപ്പോഴാണ് ഷൂസ് ധരിച്ച് ചിലർ പന്തലിൽ കയറുകയും ദേവിയുടെ രൂപത്തിന് അരികിൽ എത്തുകയും ചെയ്തത്. ഇക്കൂട്ടത്തിൽ ദൃശ്യങ്ങൾ പകർത്താനെത്തിയ ഫോട്ടോഗ്രാഫർമാരും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവർ ചെരുപ്പ് ധരിച്ച് നിൽക്കുന്നത് കണ്ട കജോൾ ഉടൻ തന്നെ ഇവരെ ശകാരിക്കുകയായിരുന്നു. ഇതൊരു പൂജയാണ്, കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ.. – എന്നായിരുന്നു കജോൾ പറഞ്ഞത്. സമീപത്ത് നിൽക്കുന്നയാളിൽ നിന്ന് മൈക്ക് വാങ്ങി കാജോൾ ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ വൈറലായത്. നിരവധി പേർ കജോളിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു.
View this post on Instagram















