കൊല്ലം: മൺറോത്തുരുത്തിൽ വൻ കഞ്ചാവ് വേട്ട. 31 കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടി. കരുവാ പള്ളിമുക്ക് സ്വദേശി അജ്മൽ (25) ആണ് പിടിയിലായത്.
ഇതരസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കടത്തി വിൽപന നടത്തുന്നതിൽ പ്രധാനിയാണ് അജ്മൽ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന ലഹരി വസ്തുക്കൾ യുവാക്കൾക്ക് വൻ വിലയ്‌ക്കായിരുന്നു ഇയാൾ വിറ്റിരുന്നത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേണത്തിലാണ് അജ്മൽ പിടിയിലായത്.
കഴിഞ്ഞ ദിവസങ്ങളിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ 42 കിലോ കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. 73 കിലോയോളം കഞ്ചാവ് ആണ് ഈ രണ്ട് കേസുകളിലുമായി ആന്റി നാർകോട്ടിക് സ്‌ക്വാഡ് പിടികൂടിയത്.















