പട്ടാപ്പകൽ ഗുജറാത്തിലെ തെരുവിൽ നടന്നൊരു പിടിച്ചുപറിയുടെ വീഡിയോയണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അഹമ്മദാബാദിലെ കൃഷ്ണാനഗറിലായിരുന്നു സംഭവം. 23 ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണം മോഷ്ടിച്ച് യുവതി രക്ഷപ്പെടുന്നതാണ് പ്രചരിക്കുന്ന വീഡിയോ. തലയിലൂടെ സാരിമൂടിയ മോഷ്ടാവ് റോഡിന് വശത്ത് പാർക്ക് ചെയ്തിരിക്കുന്ന സ്കൂട്ടറിലിരിക്കുന്ന യുവാവിന് അടുത്തേക്ക് പതിയെ എത്തുന്നതും വാഹനത്തിന്റെ പ്ലാറ്റ്ഫോമിലിരുന്ന ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടുന്നതുമാണ് വീഡിയോ. ഇവരെ കൊണ്ടുപോകാൻ ഒരു ബൈക്ക് സ്റ്റാർട്ടാക്കി റോഡിൽ നിർത്തിയിരിക്കുന്നതും കാണാം. ഇതിൽ കയറിയാണ് ഇരുവരും പാഞ്ഞത്.
ഒരു ജ്വല്ലറി ജീവനക്കാരനാണ് 28 കിലോ വെള്ളി ആഭരണങ്ങളുമായി വഴിയരികിൽ നിന്നത്. ഇമചിമ്മുന്ന സമയത്തിലാണ് മോഷ്ടാവ് ബാഗുമായി കടന്നത്. 23.5 ലക്ഷം വിലമതിപ്പുള്ള ആഭരണങ്ങളാണ് നഷ്ടമായത്. ജീവനക്കാരൻ മോഷ്ടക്കാളുടെ പിന്നാലെ വാഹനവുമായി പോയെങ്കിലും ഇവരെ പിടികൂടാനായില്ല. ബുധനാഴ്ചയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളടക്കം ജ്വല്ലറി ഉടമ വികേഷ് ഷാ പരാതി നൽകി. കടയ്‌ക്ക് മുന്നിലായിരുന്നു മിന്നായം പോലുള്ള മോഷണം.
अरे बाप रे….इतनी फुर्ती में लूटकांड….ताकते रह गए लोग!
नकाबपोश महिला साथी संग एक झपट्टे में 28 किलो चांदी लूट हुई फरार!!#गुजरात के #अहमदाबाद में कृष्णनगर इलाके में हुई घटना का बताया जा रहा #viralvideo pic.twitter.com/m20EZC5LyW
— Himanshu Tripathi (@himansulive) October 11, 2024















