എന്തൊരു ചന്തം!! എത്രകണ്ടാലും മതിവരില്ല; 8,000 ചെടികളാൽ നിർമിച്ച ദുർ​ഗാപൂജാ-പന്തൽ
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

എന്തൊരു ചന്തം!! എത്രകണ്ടാലും മതിവരില്ല; 8,000 ചെടികളാൽ നിർമിച്ച ദുർ​ഗാപൂജാ-പന്തൽ

Janam Web Desk by Janam Web Desk
Oct 11, 2024, 10:51 pm IST
FacebookTwitterWhatsAppTelegram

ദുർ​ഗാഷ്ടമി അടുക്കുമ്പോൾ രാജ്യത്തിന്റെ ഓരോ കോണിലും പ്രത്യക്ഷപ്പെടുന്ന ഒന്നാണ് ദുർഗാപൂജാ പന്തൽ. ആദിപരാശക്തിയായ ദുർ​ഗയെ വ്യത്യസ്തമായി അണിയിച്ചൊരുക്കി പന്തലിൽ പ്രതിഷ്ഠിക്കുന്നു. ദുർ​ഗാഷ്ടമി കഴിയുവോളം ഇവിടെ പൂജയുമുണ്ടാകും. ഓരോ വർഷവും വ്യത്യസ്തവും മനോഹരവുമായ ​ദുർ​ഗാപൂജാ പന്തൽ ഒരുക്കാൻ ജനങ്ങൾ പരിശ്രമിക്കാറുണ്ട്. നിർമിക്കാൻ ഉപയോ​ഗിച്ച വസ്തുക്കളുടെ പേരിൽ പല പന്തലുകളും സവിശേഷമാകാറുമുണ്ട്. ദുർ​ഗാഷ്ടമി കൊണ്ടാടുന്നതിൽ പേരുകേട്ട കൊൽക്കത്ത ന​ഗരത്തിൽ എത്രകണ്ടാലും മതിവരാത്ത ഒരു പന്തൽ ഒരുങ്ങിയിരിക്കുകയാണ്.

പരിസ്ഥിതി സൗഹൃദമാണ് ഈ പന്തൽ. ആ​ഗോളതാപനവും കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കിലെടുത്താണ് സമൂഹത്തിന് നല്ലൊരു സന്ദേശം പകരുകയെന്ന ഉദ്ദേശ്യത്തോടെ ഇവിടുത്തുകാർ പരിസ്ഥിതി സൗഹൃദ പന്തൽ ഒരുക്കിയത്. പ്രദേശവാസികളുടെ ശ്രദ്ധപിടിച്ചുപറ്റിയെന്ന് മാത്രമല്ല, ഈ ​ഗ്രീൻ-പന്തൽ സോഷ്യൽമീഡിയയിലും വൈറലാണ്.

 

View this post on Instagram

 

A post shared by Jayanta Nandy (@jayanta_kolkata)

കരകൗശല വിദ​ഗ്ധനായ പ്രശാന്ത പാൽ ആണ് സവിശേഷമായ ഈ പന്തലിന് പിന്നിൽ. 50 തരത്തിലുള്ള 8,000 ചെടികളാണ് അദ്ദേഹം ഈ പന്തലിനായി ഉപയോ​ഗിച്ചത്. പശ്ചിമ ബം​ഗാളിലെ വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച ചെടികളാണ് ഇതിനായി ഉപയോ​ഗിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശേഖരിച്ച ചെടികൾ രണ്ട് മാസത്തോളം നട്ടുനനച്ച് വളർത്തിയതിന് ശേഷം ഇതുപയോ​ഗിച്ച് പന്തലുണ്ടാക്കുകയായിരുന്നു. കൊൽക്കത്തയിലെ ശ്യാംബസാർ മെട്രോ സ്റ്റേഷന് സമീപം വാർഡ് നമ്പർ 15ലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. കൊൽക്കത്തയിൽ ആദ്യമായാണ് ഇക്കോ-ഫ്രണ്ട്ലി പന്തൽ നിർമിക്കുന്നതെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.

ന​ഗരത്തിന്റെ സമ്പന്നതയും കരകൗശല വൈദ​ഗ്ധ്യവും വിളിച്ചോതുന്ന പന്തലുകൾ പ്രതിവർഷം ഉയരാറുണ്ട്. അക്കൂട്ടത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ പരിസ്ഥിതി സൗഹൃദ പന്തലും.

Tags: KolkataDurga Pujadurga puja pandalEco-FriendlyGreen Durga Puja Pandal
ShareTweetSendShare

More News from this section

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

പുൽവാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനിലൂടെ; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് പേയ്മെന്റ് ആപ്പ് വഴി എത്തിച്ചത് വൻ തുക:എഫ്‌എടിഎഫ്

Latest News

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

മരിക്കുകയാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ; ട്രാൻസ് യുവതി സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies