ശബരിമല; വെർച്വൽ ക്യൂ മാത്രമാണെങ്കിൽ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് കെ സുരേന്ദ്രൻ; ഒരു ബുക്കിംഗും ഇല്ലാതെ ഭക്തരെ പ്രവേശിപ്പിക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല; വെർച്വൽ ക്യൂ മാത്രമാണെങ്കിൽ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് കെ സുരേന്ദ്രൻ; ഒരു ബുക്കിംഗും ഇല്ലാതെ ഭക്തരെ പ്രവേശിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 11:51 am IST
Facebook
Twitter
WhatsAppTelegram

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രമാക്കി പരിമിതപ്പെടുത്താനുളള സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി. വെർച്വൽ ക്യൂവിലൂടെ മാത്രം തീർത്ഥാടനം അനുവദിക്കാനാണ് തീരുമാനമെങ്കിൽ വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. ബുക്ക് ചെയ്യാതെ തന്നെ ഭക്തരെ ശബരിമലയിൽ പ്രവേശിപ്പിക്കും. വെർച്വൽ‌ ക്യൂ ഇല്ലാതെ ദർശനം നടത്താൻ തീർത്ഥാടകരെ അനുവദിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ മറവിൽ ശബരിമല തകർക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെടുത്തിയവരാണ് ഞങ്ങൾ. ഒരു ഭക്തനെയും തടയാൻ കഴി‌യില്ല. വെർച്വൽ ക്യൂ ഇല്ലാതെ ശബരിമല ദർശനം നടത്താൻ ആ​ഗ്രഹിക്കുന്ന ഭക്തന്മാരെ ഞങ്ങൾ ദർശനത്തിനെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിയിൽ ഇത്തവണ ദർശനം ഓൺലൈൻ ബുക്കിം​ഗ് വഴി മാത്രമായിരിക്കുമെന്ന് ദേവസ്വം ബോർഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സ്‌പോട്ട് ബുക്കിംഗ് പൂർണമായും ഒഴിവാക്കി ഓൺലൈൻ ബുക്കിംഗിലൂടെ പ്രതിദിനം 80,000 ഭക്തർക്ക് മാത്രമായി ദർശനം നിജപ്പെടുത്തിയത് വിവാദമായിരുന്നു.

തീരുമാനത്തിനെതിരെ ഹൈന്ദവ സംഘടനകൾ ഒന്നാകെ രംഗത്ത് വന്നിട്ടും ഇതുവരെ തിരുത്താൻ സർക്കാരും ദേവസ്വം ബോർഡും തയ്യാറായിട്ടില്ല. സർക്കാരുമായി ആലോചിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നതാണ് ദേവസ്വം ബോർഡിന്റെ നിലപാട്. ആന്ധ്ര, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളിൽ നിന്ന് എത്തുന്ന ഭക്തർ വെർച്വൽ ക്യൂ ബുക്കിംഗിനെക്കുറിച്ച് അറിയാവുന്നവർ ആയിരിക്കില്ല. ഇവർക്ക് പമ്പയിലും നിലയ്‌ക്കലിലും സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളായിരുന്നു ആശ്രയം. ദിവസവും 10,000 ഭക്തരെ സ്‌പോട്ട് ബുക്കിംഗിലൂടെ ദർശനത്തിന് അനുവദിക്കുന്ന രീതിയായിരുന്നു കഴിഞ്ഞ വർഷമൊക്കെ സ്വീകരിച്ചത്. എന്നാൽ സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് കഴിഞ്ഞ വർഷം ഉണ്ടായ തിരക്കിന്റെ പേരിലാണ് ഇത്തവണ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കാൻ തീരുമാനമെടുത്തത്.

Tags: SABARIMALAK SurendranVirtual Queue
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies