ദുബായ്: അബുദാബി ബി.എ.പി.എസ് ഹിന്ദു മന്ദിറിൽ ജനംടിവി ഒരുക്കുന്ന നവരാത്രി മഹോത്സവത്തിൽ പങ്കെടുത്ത് കുരുന്നുകളെ അനുഗ്രഹിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നമ്മുടെ കുടുംബത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവി തലമുറയാണ് ഹരിശ്രീ കുറിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കുരുന്നുകളെ അനുഗ്രഹിക്കാൻ ക്ഷേത്രത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദേവിയുടെ അനുഗ്രഹം നമുക്ക് എല്ലാവർക്കും ചേർന്ന് സ്വീകരിക്കാമെന്നും സുരേഷ് ഗോപി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. വൈകിട്ട് നാല് മണിയ്‌ക്ക് ബി.എ.പി.എസ് ഹിന്ദു മന്ദിറിൽ നടക്കുന്ന പൂജവയ്പ്പിൽ മുഖ്യതിഥിയായാണ് സുരേഷ് ഗോപി പങ്കെടുക്കുന്നത്.
ഇന്ന് വൈകിട്ട് നാല് മണിയ്‌ക്ക് ബി.എ.പി.എസ് ഹിന്ദു മന്ദിറിൽ നടക്കുന്ന പൂജവയ്പ്പിൽ മുഖ്യതിഥിയായാണ് സുരേഷ് ഗോപി പങ്കെടുക്കുന്നത്. ഞായറാഴ്ച രാവിലെ ആറ് മണി മുതലാണ് ക്ഷേത്രത്തിൽ വിദ്യാരംഭചടങ്ങ് ആരംഭിക്കുന്നത്. നിരവധി കുരുന്നുകൾ നാളെ ഹരിശ്രീ കുറിക്കും. മുൻ പ്രതിരോധ സെക്രട്ടറി ജി മോഹൻ കുമാർ ഐഎഎസ്, ജനം ടിവി എക്സിക്യൂട്ടീവ് ചെയർമാനും നടനുമായി ജി സുരേഷ് കുമാർ, അഭിനേത്രിയും നിർമാതാവുമായ മേനക സുരേഷ് എന്നിവർ കുരുന്നുകൾക്ക് ഹരിശ്രീ കുറിപ്പിക്കും.
അബുദാബിയിൽ ബി.എ.പി.എസ് ക്ഷേത്രം വന്നതിന് ശേഷം ആദ്യമായിട്ടാണ് ജനം ടിവി അവിടെ പരിപാടി സംഘടിപ്പിക്കുന്നതെന്നും ഇതൊരു തുടക്കമാണെന്നും ജനം ടിവി എക്സിക്യൂട്ടീവ് ചെയർമാൻ ജി സുരേഷ് കുമാർ പറഞ്ഞു. ഹിന്ദു മന്ദിർ തുറന്നതിന് ശേഷമുള്ള ആദ്യ നവരാത്രിയാണിത്. ജനം ടിവി വഴി രജിസ്റ്റർ ചെയ്ത കുട്ടികളും സമർപ്പണം സംഘടനയുടെ നേതൃത്വത്തിൽ എത്തുന്ന കുട്ടികളും ക്ഷേത്രാങ്കണത്തിൽ ഹരിശ്രീ കുറിക്കും.