ദുർ​ഗ പന്തലിൽ കവർ‌ച്ച; പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ മോഷണം പോയി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Published by
Janam Web Desk

ഭുവനേശ്വർ: ദുർ​ഗ പന്തലിൽ നിന്ന് 10 ലക്ഷം രൂപയുടെ സ്വർണം വെള്ളി ആഭരണങ്ങൾ മോഷണം പോയതായി പരാതി. ഒഡിഷയിലെ ജാജ്പൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ബറുണ്ടേയ് ക്ഷേത്രത്തിലാണ് സംഭവമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

പുലർച്ചെ മൂന്ന് മണിയോടെ പൂജയ്‌ക്കെത്തിയ വേളയിലാണ് പൂജാരിമാരും കമ്മിറ്റി അം​ഗങ്ങളും സംഭവം അറിയുന്നത്. പിന്നാലെ ക്ഷേത്രം അധികൃതർ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ദുർ​ഗാദേവിക്കും മറ്റ് ദേവതകൾക്കും വഴിപാടായി സമർപ്പിച്ചിരുന്ന കിരീടം, മാല, ത്രിശൂലം, കമ്മലുകൾ, മുക്കൂത്തികൾ എന്നിവയാണ് മോൽണം പോയത്. വെള്ളി ആഭരണങ്ങളും മോഷ്ടിച്ചതായി അധികൃതർ അറിയിച്ചു.

Share
Leave a Comment