പാലക്കാട്: കഞ്ചാവ് കേസിൽ പിടിഎ പ്രസിഡന്റ് പിടിയിൽ. പാലക്കാട് വല്ലപ്പുഴ സ്വദേശി അനൂപാണ് പിടിയിലായത്. NCP യുവജന വിഭാഗത്തിലെ നേതാവ് കൂടിയാണ് അനൂപ്.
കഴിഞ്ഞ ദിവസം വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ പൊലീസ്, കഞ്ചാവ് പിടികൂടിയിരുന്നു. രണ്ട് കാറുകളിലായി കൊണ്ടുവന്ന 88 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് അനൂപിലേക്ക് അന്വേഷണ സംഘമെത്തിയത്.
കഞ്ചാവ് പാലക്കാട്ടെത്തിക്കാൻ പണം ഇറക്കിയത് അനൂപായിരുന്നു. വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചായിരുന്നു ഇയാൾ കഞ്ചാവ് വിറ്റിരുന്നത്. രണ്ട് സ്‌കൂളുകളിലെ ഭാരവാഹി കൂടിയാണ് അനൂപെന്ന് പൊലീസ് പറഞ്ഞു.















