മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ ബാബാ സിദ്ദിഖ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടൽ മാറാതെ ബോളിവുഡ് സിനിമാ ലോകം. ബാബാ സിദ്ദിഖ് കൊല്ലപ്പെട്ടുവെന്ന വാർത്തയ്‌ക്ക് പിന്നാലെ ബോളിവുഡിൽ നിന്നും നിരവധി താരങ്ങളാണ് ലീലാവതി ആശുപത്രിയിലേക്കെത്തിയത്. സൽമാൻ ഖാൻ, സഞ്ജയ് ദത്ത്, ശിൽപാ ഷെട്ടി തുടങ്ങി ഒട്ടുമിക്ക താരങ്ങളും ആശുപത്രിയിലെത്തി.
ഭർത്താവ് രാജ് കുന്ദ്രയ്‌ക്കൊപ്പമാണ് ശിൽപ ഷെട്ടി ആശുപത്രിയിലെത്തിയത്. ബാബാ സിദ്ദിഖിയുമായി ഏറെ വർഷത്തെ ബന്ധമാണ് ഇരുവർക്കുമുണ്ടായിരുന്നത്. ഭർത്താവിന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ടായിരുന്നു ശിൽപ എത്തിയത്. അവസാനമായി പ്രിയ നേതാവിനെ കണ്ട് തിരിച്ചിറങ്ങിയപ്പോൾ അവർ പൊട്ടിക്കരഞ്ഞു.
View this post on Instagram
സൽമാൻ ഖാനുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ബാബാ സിദ്ദിഖ്. സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങൾ പിന്നിടുമ്പോഴാണ് അദ്ദേഹത്തോട് അടുപ്പമുള്ള നേതാവ് കൊല്ലപ്പെടുന്നത്. അതിനാൽ കൊലപാതകത്തിൽ ലോറൻസ് ബിഷ്‌ണോയിക്കും പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. വെടിയേറ്റതിനെ തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബാബാ സിദ്ദിഖി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു.















