വിജയദശമി നാളിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഒരുമിച്ചെത്തി മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയും , കന്നഡ താരം ഋഷഭ് ഷെട്ടിയും . താരങ്ങൾ ഒന്നിച്ച് ക്ഷേത്രദർശനം നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു . മൂകാംബിക ക്ഷേത്രത്തിലെ പൂജാരിയോടൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്.
പച്ച നിറത്തിലുള്ള കുർത്തയും കസവ് മുണ്ടും ധരിച്ചാണ് റിഷഭ് ഷെട്ടി എത്തിയത്. ഫ്ലോറൽ പ്രിന്റുള്ള ഷർട്ടും , മുണ്ടുമായിരുന്നു ജയസൂര്യയുടെ വേഷം . വെള്ളിയാഴ്‌ച്ചയാണ് ജയസൂര്യ മൂകാംബികയിൽ എത്തിയത് . ക്ഷേത്രസന്നിധിയിൽ നിന്നുള്ള ചിത്രങ്ങളും ‘അമ്മയുടെ തിരുസന്നിധിയിൽ…. മഹാനവമി വിജയദശമി ആശംസകൾ,’ എന്ന കുറിപ്പോടെ ജയസൂര്യ പങ്ക് വച്ചു .
ദേശീയ അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെയും കാന്താര നായകൻ മൂകാംബിക ദർശനത്തിനെത്തിയിരുന്നു . ഇതിപ്പോൾ അവാർഡ് സ്വീകരിച്ച ശേഷവും ദേവീദർശനത്തിനെത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി.