തൃശൂർ: ആമ്പല്ലൂരിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. തൃശൂർ പുതുക്കാട് മണലിപ്പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഇന്ന് ഉച്ചയ്‌ക്കാണ് സംഭവം. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പ്രദേശത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഇതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ചാക്കിനുള്ളിലായി മൊബൈൽ ഫോണും കിടന്നിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മറ്റ് വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് നിന്നും കാണാതായ വ്യക്തികളുടെ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് വ്യക്തമാക്കി.















