കൊച്ചി: നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ അമൃത സുരേഷ് നൽകിയ പരാതിയിലാണ് നടപടി. എറണാകുളം കടവന്ത്ര പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് പുലർച്ചെ പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് പൊലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. ബാലനീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
അമൃതയേയും മകളെയും കുറിച്ച് താരം സമൂഹമാദ്ധ്യമങ്ങൾ വഴി പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെ അമൃതയും മകളും രംഗത്തെത്തിയിരുന്നു.