സയൻസ് ഫിക്ഷൻ സിനിമയല്ല, ഇത് 'നടന്ന സംഭവം'; ഉറങ്ങിയ രണ്ട് പേർ, സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ചരിത്രനേട്ടവുമായി ഗവേഷകർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

സയൻസ് ഫിക്ഷൻ സിനിമയല്ല, ഇത് ‘നടന്ന സംഭവം’; ഉറങ്ങിയ രണ്ട് പേർ, സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ചരിത്രനേട്ടവുമായി ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 04:28 pm IST
FacebookTwitterWhatsAppTelegram

സ്വപ്നം കാണുക, അതോർത്ത് വയ്‌ക്കുക, സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുക എന്നതെല്ലാം വളരെ നി​ഗൂഢമായി കരുതുന്ന കാര്യങ്ങളാണ്. ക്രിസ്റ്റഫർ നോളന്റെ സിനിമകളിലൂടെയും മറ്റ് സയൻസ് ഫിക്ഷൻ ചിത്രങ്ങളിലൂടെയും ലൂസിഡ് ഡ്രീമിം​ഗിന്റെ പല തലങ്ങൾ കാണാൻ കഴിഞ്ഞിട്ടുണ്ട്. കിടന്നുറങ്ങുന്ന രണ്ട് വ്യക്തികൾ സ്വപ്നം (lucid dreaming) കാണുകയും ആ സ്വപ്നത്തിൽ ഇരുവരും ആശയവിനിമയം നടത്തുകയും ചെയ്താലോ? അസംഭവ്യമെന്ന് തോന്നുന്ന കാര്യം വിജയകരമായി നടത്തിയിരിക്കുകയാണ് കാലിഫോർണിയയിലെ ഒരുകൂട്ടം ​ഗവേഷകർ.

എന്താണ് ലൂസിഡ് ഡ്രീമിം​ഗ്..

സ്വപ്നം കാണുകയാണെന്ന ഉത്തമബോധ്യത്തോടെ കാണുന്ന സ്വപ്നങ്ങളെയാണ് ലൂസിഡ് ഡ്രീമിം​ഗ് എന്ന് വിശേഷിപ്പിക്കുന്നത്. മാത്രവുമല്ല, ലൂസിഡ് ഡ്രീമിം​ഗിലാണെങ്കിൽ സ്വപ്നത്തെ, നമുക്ക് നിയന്ത്രിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. നിരന്തരമായ പരിശീലനങ്ങളിലൂടെ ലൂസിഡ് ഡ്രീമിം​ഗ് കാണാനുള്ള കഴിവ് സ്വായത്തമാക്കുകയും ചെയ്യാം.

ഉറങ്ങിക്കിടക്കുന്ന രണ്ട് പേർ തമ്മിൽ ആശയവിനിമയം സാധ്യമാക്കിയ പരീക്ഷണം നിലവിൽ നടത്തിയത് REMspace എന്ന സ്റ്റാർട്ടപ്പ് കമ്പനിയിലെ ​ഗവേഷകരാണ്. ഉറക്കവും ലൂസിഡ് ഡ്രീമിം​ഗും ത്വരിതപ്പെടുത്താൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന കമ്പനിയാണിത്. സെപ്റ്റംബർ 24-നായിരുന്നു പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.

ദൗത്യത്തിന്റെ ഭാ​ഗമായ രണ്ട് പേരും ലൂസിഡ് ഡ്രീമിം​ഗിൽ വിദ​ഗ്ധരാണ്. ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നത്തിൽ പൂർണ ബോധവാന്മാരായ രണ്ട് പേരെയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഉറക്കത്തിന്റെ REM സ്റ്റേജിലാണ് (Rapid Eye Movement) ലൂസിഡ് ഡ്രീമിം​ഗ് സംഭവിക്കുക. തലച്ചോറ് ഏറ്റവും സജീവമായിരിക്കുന്ന ഘട്ടമാണിത്. ഈയൊരു ഘട്ടത്തിൽ കാണുന്ന സ്വപ്നങ്ങൾ തെളിച്ചമുള്ളതും വ്യക്തവുമായിരിക്കും.

പരീക്ഷണത്തിന് വിധേയരായവർ ഉറങ്ങാൻ ആരംഭിച്ചപ്പോൾ അവരുടെ മസ്തിഷ്ക തരം​ഗങ്ങളും പോളിസോമ്നോ​ഗ്രാഫിക് ഡാറ്റയും പ്രത്യേക യന്ത്രം ഉപയോഗിച്ച് രേഖപ്പെടുത്തിയിരുന്നു. ആദ്യത്തെയാൾ ലൂസിഡ് ഡ്രീമിം​ഗിലേക്ക് കടന്നതോടെ അതിന്റെ തരം​ഗങ്ങൾ ലഭിച്ചു തുടങ്ങി. ഇതിൽ നിന്ന് റെമ്മ്യോ എന്ന പ്രത്യേകതരം ഭാഷയിലുള്ള ഒരു വാക്ക് ലഭിക്കുകയും ഈ പദം രണ്ടാമത്തെ വ്യക്തിക്ക് ഇയർബഡ്സിലൂടെ കേൾപ്പിക്കുകയും ചെയ്തു.

ആദ്യത്തെ വ്യക്തി ഷിലാക് ( ‘Zhilak’ ) എന്ന പദമാണ് സ്വപ്നത്തിനിടെ ആവർത്തിച്ച് ഉച്ചത്തിൽ പറഞ്ഞത്. അദ്ദേഹത്തിന്റെ ശബ്ദം സെൻസറുകൾ പിടിച്ചെടുത്ത് സെർവറിൽ ശേഖരിക്കുകയും ഈ സന്ദേശം രണ്ടാമത്തെ വ്യക്തിക്ക് കൈമാറുകയും ചെയ്തു.

ഉറങ്ങാൻ കിടന്ന് എട്ടാമത്തെ മിനിറ്റിലാണ് രണ്ടാമത്തെ വ്യക്തി ലൂസിഡ് ഡ്രീമിലേക്ക് പ്രവേശിച്ചത്. Zhilak എന്ന പദം ഈ വ്യക്തി കേൾക്കുകയും കേട്ടുവെന്ന് സ്ഥിരീകരിക്കാൻ അത് ഉച്ചത്തിൽ വിളിച്ചുപറയുകയും ചെയ്തു. ഇരുവരും ഉറങ്ങി എഴുന്നേറ്റപ്പോൾ കേട്ടവാക്ക് സ്വബോധത്തിൽ വെളിപ്പെടുത്തുകയും പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.

ഉറക്കത്തിലായിരുന്ന രണ്ട് പേർ പരസ്പരം ആശയവിനിമയം നടത്തിയെന്നത് കേവലമൊരു നാഴികക്കല്ല് മാത്രമല്ല, ബോധമനസും ഉപബോധമനസും തമ്മിലുള്ള വിടവ് നികത്താൻ മനുഷ്യന് സാധിച്ചുവെന്ന ചരിത്രനേട്ടമാണ് ​ഗവേഷകർ കൈവരിച്ചത്.

ഇന്നലെവരെ സയൻസ് ഫിക്ഷൻ ചിത്രങ്ങളിൽ മാത്രമാണ് സ്വപ്നങ്ങളിലൂടെയുള്ള ആശയവിനിമയം സാധ്യമായിരുന്നത്. എന്നാൽ നാളെ അത് സ്വാഭാവികമായ കാര്യമായി മാറുമെന്ന് സ്ഥിരീകരിക്കപ്പെട്ടതായി REMspace സിഇഒയും സ്ഥാപകനുമായ മൈക്കൽ റഡു​ഗ പ്രതികരിച്ചു.

Tags: REMLucid DreamcaliforniaDreamREMspace
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies