കുളിയുടെ കാര്യത്തിൽ മറ്റ് ഏത് സംസ്ഥാനത്തേക്കാളും മലയാളി മുന്നിലാണ്. ദിവസവും രണ്ടും മൂന്നും തവണ കുളിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ രോഗാതുരമായ സംസ്ഥാനമാണ് കേരളം. വെറുതെ കുളിച്ചാൽ പോരാ അതിന്റെതായ ചിട്ടവട്ടത്തിൽ തന്നെ കുളിക്കണമെന്നാണ് യോഗിശ്വരൻമാർ പറയുന്നത്.
ശാരീരിക ശുചിത്വവും ആരോഗ്യവും നിലനിർത്താൻ ദിവസവും കുളിക്കണം.
കുളിക്കുന്നതിലൂടെ, നിങ്ങളുടെ ശരീരം വൃത്തിയാക്കുക മാത്രമല്ല, രക്തയോട്ടം മെച്ചപ്പെടുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ പറയുന്നു.
ദിവസവും കുളിക്കുന്നുണ്ടെങ്കിലും തെറ്റായ രീതിയാണ് മിക്ക ആളുകളും പിന്തുടരുന്നത്. ആദ്യം ദേഹത്ത് തണുത്ത വെള്ളം ഒഴിക്കുന്നതിലൂടെ ശരീരത്തിലെ ചൂട് തലച്ചോറിനെ ബാധിക്കുമെന്ന് ആചാര്യൻമാർ പറയുന്നു. യോഗി സംസ്കാരത്തിൽ കുളിക്കാനുള്ള ശരിയായ മാർഗം നദിയിൽ മുങ്ങിക്കുളിക്കുക എന്നതാണ്.
കുളിക്കാനുള്ള ശരിയായ മാർഗം?
ആദ്യം തലയിൽ വെള്ളം ഒഴിച്ച് കുളി തുടങ്ങുന്നതാണ് ഉത്തമം. എന്നാൽ തല കഴുകാത്ത സാഹചര്യത്തിൽ താഴെ പറയുന്ന രീതി പരീക്ഷിക്കാം.
- തലയിൽ വെള്ളം ഒഴിക്കാൻ താൽപ്പര്യമില്ലെങ്കിൽ, മുടി മാത്രം നനയ്‌ക്കുക.
- ഇതിനായി അൽപം തണുത്ത വെള്ളം എടുത്ത് തലയുടെ മധ്യഭാഗം നനയ്‌ക്കുക.
- നിങ്ങളുടെ രണ്ട് ചെവികളുടെ രേഖ രൂപപ്പെടുന്ന തലയുടെ മധ്യഭാഗത്തുള്ള ഭാഗമാണിത്.
- ഇത് മനസ്സിനെ തണുപ്പിക്കും
- ഇതിനുശേഷം, ശരീരം മുഴുവൻ വെള്ളം ഒഴിക്കാം
ദിവസവും കുളിക്കുന്നത് നല്ലതാണ്. ഇളം ചൂടുവെള്ളമാണ് ഏറ്റവും അനുയോജ്യം. കൂടിയ ചൂട് ചർമ്മത്തെ വരണ്ടതാക്കും. കുളി കഴിഞ്ഞ് ശരീരം നന്നായി ഉണക്കുന്നതും പ്രധാനമാണ്. എന്നാൽ ചർമ്മം വളരെ സെൻസിറ്റീവ് ആണെങ്കിൽ ആഴ്ചയിൽ 2-3 തവണ കുളിക്കുന്നതും ശരിയായ രീതിയാണ്.
കുളിക്കുന്നതിന്റെ ഗുണങ്ങൾ
കുളിക്കുന്നതിലൂടെ ചർമ്മത്തിലെ അഴുക്കും വിയർപ്പും നിർജ്ജീവ കോശങ്ങളും നീക്കം ചെയ്യപ്പെടും. ഒപ്പം ചർമ്മത്തിന് ശ്വസിക്കാനും ആരോഗ്യം നിലനിർത്താനും കഴിയും. കുളി ശരീരത്തിന് വിശ്രമം നൽകുകയും സമ്മർദ്ദം കുറയ്‌ക്കുകയും ചെയ്യുന്നു. ശരീരത്തിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളും മറ്റ് അണുക്കളും നശിക്കുകയും അതുവഴി രോഗങ്ങൾ തടയുകയും ചെയ്യുന്നു. കുളി രക്തചംക്രമണത്തിനും. മാനസികാരോഗ്യത്തിനും നല്ലതാണ്.