ഒന്നിനുപിറകെ ഒന്നായി പ്രശ്നങ്ങൾ പിന്നാലെ വരും; 'കോഫി പ്രിയർ' ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഒന്നിനുപിറകെ ഒന്നായി പ്രശ്നങ്ങൾ പിന്നാലെ വരും; ‘കോഫി പ്രിയർ’ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 05:49 pm IST
Facebook
Twitter
WhatsAppTelegram

ചായ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അല്ലെങ്കിൽ ചായയേക്കാൾ ഏറെ ആരാധകർ കോഫിക്കാണെന്ന് പറയാം. സ്ഥിരമായി കോഫി കുടിച്ചാൽ പിന്നെ അതില്ലാതെ ഒരു ദിവസം തള്ളി നീക്കാൻ പലർക്കും വലിയ ബുദ്ധിമുട്ടാണ്. രാവിലത്തെ കോഫി പ്രത്യേക ഉന്മേഷവും ഊർജവും നൽകുന്നു. മറ്റു ചിലർക്ക് ഇത് ഉച്ചയ്‌ക്ക് ശേഷമുള്ള ഉറക്ക ക്ഷീണം മാറ്റാൻ സഹായിക്കും.

എന്നാൽ രണ്ടു നേരം എന്നതു മാറി രാവിലെയും ഉച്ചയ്‌ക്കും രാത്രിയും ഇതിന്റെ ഇടവേളകളിലുമെല്ലാം കോഫിയെ കൂട്ടുപിടിക്കുന്നവരുമുണ്ട്. അമിതമായി കോഫി കുടിക്കുന്നതുകൊണ്ടുള്ള ദോഷ വശങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

1 . അസ്വസ്ഥതയും ഉത്കണ്ഠയും

ഒരു കപ്പ് കോഫി ഊർജ്ജസ്വലരാക്കാൻ സഹായിച്ചേക്കാമെങ്കിലും അമിത അളവിൽ ഇത് ഉപയോഗിക്കുന്നത് വിപരീത ഫലമുണ്ടാക്കിയേക്കാം. ഒന്നിലധികം തവണ കുടിക്കുന്നത് പലരിലും അസ്വസ്ഥതയ്‌ക്കും ഉത്കണ്ഠയ്‌ക്കും കാരണമാകാം. കോഫി നമ്മുടെ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുകയും ഇത് ഹൃദയമിടിപ്പ് കൂട്ടാൻ കാരണമാവുകയും ചെയ്യും.

2 . ഉറക്കമില്ലായ്മ

രാവിലെ നമ്മെ ഉന്മേഷവാന്മാരാക്കാൻ കോഫി നല്ലതാണെങ്കിലും രാത്രി വളരെ വൈകി ഇവ കുടിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും. ഉറങ്ങാനും വിശ്രമിക്കാനും സഹായിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററായ അഡിനോസിനെ ഇത് തടയും.

3 . ദഹനപ്രശ്‌നങ്ങൾ

അമിതമായി കോഫി കുടിക്കുന്നത് ദഹനവ്യവസ്ഥയെ ബാധിക്കും. ഇവ ആമാശയത്തിലെ ആസിഡിന്റെ ഉത്‌പാദനം വർധിപ്പിക്കും. ഇത് അസ്വസ്ഥത, നെഞ്ചെരിച്ചിൽ എന്നിവയ്‌ക്ക് കാരണമാകും.

4 . തലവേദന

പലപ്പോഴും തലവേദനയ്‌ക്കുള്ള പരിഹാരമായാണ് പലരും കോഫി കുടിക്കുന്നത്. എന്നാൽ അമിതമായി കഴിക്കുന്നത് തലവേദനയ്‌ക്കും മൈഗ്രേയ്‌നിനും വരെ കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. കോഫി കുടിക്കുന്ന ശീലം പെട്ടന്ന് നിർത്തുന്നവരിലും ഇത് കണ്ടുവരാറുണ്ട്.

5 .ഉയർന്ന രക്തസമ്മർദ്ദം

കോഫി കൂടുതൽ തവണ കുടിക്കുന്നത് ഹൃദയമിടിപ്പ് കൂട്ടാനും രക്തസമ്മർദ്ദത്തിനും കാരണമാകും. ഉയർന്ന രക്തസമ്മർദ്ദമോ ഹൃദയസംബന്ധമായ ആരോഗ്യപ്രശനങ്ങൾ ഉള്ളവർക്കോ ഇത് കൂടുതൽ സങ്കീർണമായ പ്രശ്നങ്ങളിലേക്ക് നയിക്കും.

 

Tags: CoffeeSide effectscaffeinecoffee lovershabits
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies