മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിയ്‌ക്കും. ദിവസത്തിന്റെ തുടക്കം ബന്ധു ജന സമാഗമം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. ദിവസത്തിന്റെ അവസാനം രോഗാദി ദുരിതം അലട്ടും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
കർമ്മപുരോഗതി ഉണ്ടാവും. ബിസിനസ്സ് ചെയ്യുന്നവർക്കു പുതിയ അവസരം ലഭിക്കും. കുടുംബത്തിൽ മംഗള കർമ്മം നടക്കുക, സാമ്പത്തിക ലാഭം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ദിവസത്തിന്റെ തുടക്കത്തിൽ ശത്രു ഭയം, വ്യവഹാര പരാജയം എന്നിവ ഉണ്ടായേക്കും. എന്നാൽ വാരം അവസാനം ദാമ്പത്യ ഐക്യം, മനഃസുഖം എന്നിവ ലഭിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ജീവിത പങ്കാളിയുമായും കുടുംബത്തിൽ വേണ്ടപ്പെട്ടവരുമായി വാക്കു തർക്കത്തിൽപെട്ട് മനഃശാന്തികുറയും. ഏതെങ്കിലും ബാങ്ക് ലോണിൽ നടപടി നേരിടേണ്ടി വരും. ശത്രു ദോഷം, വ്യവഹാര പരാജയമുണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ദിവസത്തിന്റെ തുടക്കം ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ധനലാഭം എന്നിവ ഉണ്ടാകും. എന്നാൽ മദ്ധ്യാഹ്നം മുതൽ മനഃശാന്തി കുറയുകയും രോഗാദി ദുരിതം അലട്ടുകയും ചെയ്യും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും സംജാതമാകും. ശത്രുക്കളുടെ മേൽ വിജയം, രോഗശാന്തി, സ്ത്രീകളോട് അടുത്ത് ഇടപഴകാനുള്ള അവസരം എന്നിവ ലഭിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. മനോദുഃഖം ഉണ്ടാവുന്ന സാഹചര്യം ഉണ്ടാവും. വാഹന അപകടം ജാഗ്രത പാലിക്കുക. മദ്ധ്യാഹ്നം മുതൽ മനഃസന്തോഷം, ശത്രുഹാനി എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
കുടുംബത്തിൽ മനഃസ്വസ്ഥത കുറയുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും. ഉദര -വാത നീർദോഷ രോഗങ്ങൾ അലട്ടും. യാത്രാക്ലേശം ഉണ്ടാവുകയും വാഹന അപകടം ഉണ്ടാവാനും സാധ്യതയുണ്ട്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും, ദിവസത്തിന്റെ തുടക്കത്തിൽ എല്ലാ കാര്യങ്ങളിലും അസാമാന്യമായ ധൈര്യം, പക്വത എന്നിവ ഉണ്ടാകും. എന്നാൽ മദ്ധ്യാഹ്നം മുതൽ മനഃശാന്തി കുറയും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും, ദിവസത്തിന്റെ തുടക്കത്തിൽ മാനസിക ബുദ്ധിമുട്ടുകൾ, യാത്ര ദുരിതം, രോഗാദി ദുരിതം എന്നിവ ഉണ്ടാകും. മദ്ധ്യാഹ്നം മുതൽ രോഗശാന്തി, ധനനേട്ടം എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും, ദിവസത്തിന്റെ തുടക്കത്തിൽ രോഗാവസ്ഥ മാറി ആരോഗ്യം വീണ്ടെടുക്കും. എന്നാൽ മദ്ധ്യാഹ്നം മുതൽ അപമാനം, ധനക്ലേശം എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും, ദിവസത്തിന്റെ തുടക്കത്തിൽ അന്യസ്ത്രീ ബന്ധം, മാനഹാനി, ധന നഷ്ട്ടം എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്. മദ്ധ്യാഹ്നം മുതൽ മനഃസന്തോഷം, ധനലാഭം എന്നിവ ഉണ്ടാകും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Daily Prediction By Jayarani E.V