ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകളും നടിയുമായ സുഹാന ഖാന്റെ വർക്കൗട്ട് വീഡിയോകൾ വൈറലാകുന്നു. തിങ്കളാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് വൈറലായത്. തീവ്രമായ വർക്കൗട്ട് വീഡിയോയാണ് പുറത്തുവന്നത്. പുൾ അപ്പും, പുഷ് അപ്പും, ഡെഡ് ലിഫ്റ്റും തുടങ്ങിയ വ്യായാമമാണ് താരം ചെയ്യുന്നത്. ഒരാഴ്ചത്തെ വീഡിയോയാണ് സുഹാന പങ്കുവച്ചിരിക്കുന്നത്.
താരത്തിന്റെ വർക്കൗട്ട് വീഡിയോ പുറത്തുവന്നതോടെ ആരാധകർ കമൻ്റുകളുമായി പോസ്റ്റിന് താഴെ ഒത്തുകൂടി. താരത്തെ പുകഴ്‌ത്തിയാണ് ഏവരും കമൻ്റുകൾ പങ്കുവച്ചത്. ഷാരുഖ് ഖാന്റെ അടുത്ത ചിത്രം കിംഗിൽ സുഹാനയും ഭാഗമാകുമെന്നാണ് സൂചന. സുജോയ് ഘോഷിനൊപ്പം ഷാരൂഖ് ഖാൻ വർക്ക് ചെയ്യുന്ന ആദ്യ ചിത്രമാകും ഇത്.
View this post on Instagram
“>















