ഇന്ത്യൻ വേരുകളുള്ള ന്യൂസിലാൻഡ് ക്രിക്കറ്റ് താരമാണ് രചിൻ രവീന്ദ്ര. കന്നി ലോകകപ്പില്‍ തന്നെ മിന്നും പ്രകടനം കാഴ്‌ച്ച വച്ചിരുന്നു 24 കാരനായ രചിൻ .
രവീന്ദ്ര കൃഷ്ണമൂർത്തിയുടെയും ദീപ കൃഷ്ണമൂർത്തിയുടെയും മകനായി ബാംഗ്ലൂരിലാണ് രചിന്റെ ജനനം. സോഫ്റ്റ്‌വെയർ സിസ്റ്റം ആർക്കിടെക്റ്റായ രവീന്ദ്ര കൃഷ്ണമൂർത്തി 1990ൽ ന്യൂസിലൻഡിലേക്ക് ചേക്കേറി . അതിനുശേഷം അദ്ദേഹം അവിടെ സ്ഥിരതാമസമാക്കി. തന്റെ ജന്മനാടായതു കൊണ്ട് തന്നെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കളിക്കാനുള്ള ആവേശത്തിലാണ് രചിൻ.
‘ ഞാൻ ജനിച്ചതും വളർന്നതും വെല്ലിംഗ്ടണിലാണ്, ഞാൻ ഒരു കിവിയാണ്. എന്നാൽ, എന്റെ ഇന്ത്യൻ പൈതൃകത്തിൽ ഞാൻ അഭിമാനിക്കുന്നു. ബാംഗ്ലൂർ ആണ് എന്റെ കുടുംബം താമസിക്കുന്നത്. ഇവിടെ കളിക്കാൻ കഴിയുന്നത് എനിക്ക് ഒരു പ്രത്യേക നിമിഷമാണ്. ബാംഗ്ലൂരിൽ ഞാൻ മത്സരിക്കുന്നത് കാണാൻ അച്ഛൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇരിക്കും. ആദ്യ ടെസ്റ്റ് മത്സരം എനിക്ക് അവിസ്മരണീയമാണെന്നും ‘ രചിൻ രവീന്ദ്ര പറഞ്ഞു.