ഡെറാഡൂൺ ; ഉത്തരാഖണ്ഡിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം . റെയിൽവേ ട്രാക്കിൽ ഹൈ ടെൻഷൻ ഇലക്ട്രിക് വയറുകളാണ് കണ്ടെത്തിയത് . ട്രെയിനിന്റെ ലോക്കോ പൈലറ്റുമാർ ഉടൻ ബ്രേക്ക് ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി.
ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിൽ ട്രാക്കിലാണ് ഇലക്ട്രിക് വയർ കണ്ടത് . ചൊവ്വാഴ്ച പുലർച്ചെ ഡെറാഡൂൺ-തനക്പൂർ വീക്ക്ലി എക്സ്പ്രസ് ഖത്തിമ റെയിൽവേ സ്റ്റേഷൻ കടന്നപ്പോഴാണ് സംഭവം.ട്രാക്കിൽ 15 മീറ്റർ നീളമുള്ള ഹൈടെൻഷൻ വയർ കിടക്കുന്നത് ലോക്കോ പൈലറ്റുമാർ കണ്ടതിനെ തുടർന്ന് എമർജൻസി ബ്രേക്ക് പ്രയോഗിച്ച് ട്രെയിൻ നിർത്തി.
സംഭവമറിഞ്ഞ് ലഭിച്ചതിനെത്തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ട്രാക്കിലെ വയറുകൾ നീക്കം ചെയ്തതിന് ശേഷമാണ് ട്രെയിൻ സർവീസ് പുനരാരംഭിച്ചത്. ആർ പി എഫ് അന്വേഷണം ആരംഭിച്ചു .രണ്ട് ദിവസം മുൻപ് റൂര്‍ക്കിയിലെ ലന്ദൗരയ്ക്കും ധാന്‍ധേര സ്റ്റേഷനുമിടയിലെ ട്രാക്കിൽ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അട്ടിമറി ശ്രമമുണ്ടോയെന്നും സംശയമുണ്ട്.