പാകിസ്താൻ സിന്ദാബാദ് വിളിക്കാൻ ഭീഷണി; പ്രതിരോധിച്ച എബിവിപി കാര്യകർത്താവ് ചന്ദൻ ഗുപ്തയെ വെടിവെച്ച് കൊന്നു; 28 പേർ കുറ്റക്കാരെന്ന് എൻഐഎ കോടതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ സിന്ദാബാദ് വിളിക്കാൻ ഭീഷണി; പ്രതിരോധിച്ച എബിവിപി കാര്യകർത്താവ് ചന്ദൻ ഗുപ്തയെ വെടിവെച്ച് കൊന്നു; 28 പേർ കുറ്റക്കാരെന്ന് എൻഐഎ കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 07:35 am IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ 2018ൽ എബിവിപി പ്രവർത്തകൻ 22കാരനായ ചന്ദൻ ഗുപ്തയെ കൊലപ്പെടുത്തിയ കേസിൽ കോടതി വിധി പറഞ്ഞു. കേസിൽ ഉൾപ്പെട്ട 30 പ്രതികളിൽ 28 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയപ്പോൾ രണ്ട് പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ശിക്ഷ ഇനിയും തീരുമാനിച്ചിട്ടില്ല.

2018 ജനുവരി 26ന് കാസ്ഗഞ്ചിൽ തിരംഗ യാത്രയ്‌ക്ക് നേരെ മത തീവ്രവാദികൾ നടത്തിയ ആക്രമണത്തിലാണ് ചന്ദൻ ഗുപ്ത കൊല്ലപ്പെട്ടത്.

റിപ്പബ്ലിക് ദിനത്തിലായിരുന്നു സംഭവം . അന്ന് വിഎച്ച്പി, എബിവിപി, ഹിന്ദു യുവവാഹിനി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ത്രിവർണ പതാകയും കാവി പതാകയുമായി 100 ബൈക്കുകളിൽ യാത്ര നടത്തി. ചന്ദൻ ഗുപ്ത എന്ന അഭിഷേക് ഗുപ്തയും സഹോദരൻ വിവേക് ​​ഗുപ്തയും മറ്റ് കൂട്ടാളികളും ചേർന്നാണ് ഇതിന് നേതൃത്വം നൽകിയത്. ഭാരത് മാതാ കീ ജയ്, വന്ദേമാതരം എന്നിവ വിളിച്ച് ഇരുചക്രവാഹനങ്ങളിൽ എല്ലാവരും കൈകളിൽ ത്രിവർണ്ണ പതാകയുമായി പോവുകയായിരുന്നു.

മുസ്ലീം ഭൂരിപക്ഷമുള്ള ബദ്ദുനഗർ പ്രദേശത്ത് റാലി പ്രവേശിച്ചപ്പോൾ മത തീവ്രവാദികൾ റാലി തടഞ്ഞു. കുറ്റപത്രത്തിൽ പറയുന്നത് പ്രകാരം “ഇവരുടെ യാത്ര തഹസിൽ റോഡിൽ നിന്ന് ഗവൺമെൻ്റ് ഗേൾസ് ഇൻ്റർ കോളേജ് ഗേറ്റിന് സമീപമെത്തിയപ്പോൾ, പ്രതികളായ സലിം, വസീം, നസീം എന്നിവരും മറ്റുള്ളവരും ആയുധങ്ങളുമായി ആസൂത്രിതമായി റോഡ് ഉപരോധിക്കുകയും യാത്ര തടയുകയും ചെയ്തു. യാത്രയിൽ പങ്കെടുത്ത യുവാക്കളുടെ കയ്യിൽ നിന്ന് ത്രിവർണ പതാകയും ഇവർ തട്ടിയെടുത്ത് നിലത്ത് എറിഞ്ഞു. തുടർന്ന് പാകിസ്താൻ സിന്ദാബാദ്, ഹിന്ദുസ്താൻ മുർദാബാദ് എന്നീ മുദ്രാവാക്യങ്ങൾ വിളിച്ച് ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തി. യുവാക്കൾക്ക് ആ വഴി കടന്നുപോകണമെങ്കിൽ പാകിസ്താൻ സിന്ദാബാദ് പറയേണ്ടിവരുമെന്ന് അവർ പറഞ്ഞു. അഭിഷേക് എന്ന ചന്ദൻ ഗുപ്ത ഇതിനെ എതിർത്തതോടെ പ്രതികൾ കല്ലെറിയാനും വെടിവെക്കാനും തുടങ്ങി.

ഈ പ്രകോപനത്തിനിടെ പ്രതിയായ സലിം തന്റെ ആയുധം കൊണ്ട് ചന്ദൻ ഗുപ്ത എന്ന അഭിഷേക് ഗുപ്തയെ വെടിവച്ചു, ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. എങ്ങനെയോ വിവേക് ഗുപ്ത ​​മറ്റ് കൂട്ടാളികളോടൊപ്പം തന്റെ ജീവൻ രക്ഷിക്കുകയും സഹോദരൻ ചന്ദനെ കാസ്ഗഞ്ച് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. അവിടെ നിന്ന് ചന്ദനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു”.

ചന്ദൻ ഗുപ്തയുടെ പിതാവ് സുശീൽ ഗുപ്തയുടെ പരാതിയിലാണ് കൊലപാതക കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ചന്ദൻ ഗുപ്ത വെടിയേറ്റ് മരിച്ചത് കാസ്ഗഞ്ചിൽ അശാന്തിക്ക് കാരണമായി. തുടർന്ന് ഒരാഴ്ചത്തെ കർഫ്യൂവും , ഇൻ്റർനെറ്റ് തടസ്സവും ഉണ്ടായി.

ആദ്യം 30 പേർക്കെതിരെ കേസെടുത്തു. എന്നാൽ, അസിം ഖുറേഷിയെയും നസീറുദ്ദീനെയും വെറുതെവിട്ടു.

കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ വസീം, നസീം, സാഹിദ് എന്ന ജഗ്ഗ, ബബ്‌ലു, അക്രം, തൗഫീഖ്, മൊഹ്‌സിൻ, റാഹത്ത്, സൽമാൻ, ആസിഫ്, നിഷു എന്ന സീഷൻ, ഖില്ലാൻ, വാസിഫ്, ഇമ്രാൻ, ഷംഷാദ്, സഫർ, ഷാക്കിർ, ഖാലിദ്, ഫൈസാൻ, ഐ. ഷാക്കിർ, ഹിറ്റ്‌ലർ എന്ന ആസിഫ് ഖുറേഷി, അസ്ലം ഖുറേഷി, ഷവാബ്, സാഖിബ്, അമീർ റാഫി.എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി ജയിലിലേക്ക് അയച്ചു.

ഒരു പ്രതിയായ മുനാജിർ റാഫി ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതിയിൽ ഹാജരായത്. കോടതിയിൽ ഹാജരാകാത്തതിനാൽ മറ്റൊരു പ്രതിയായ സലിമിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

പ്രതികളായ സലിം, വസീം, നസീം, മൊഹ്‌സിൻ, റാഹത്ത്, ബബ്‌ലു, സൽമാൻ എന്നിവർ ആയുധ നിയമപ്രകാരവും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

Tags: Chandan Gupta Murder CaseKasganj violenceTiranga YatraVande Matram
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies