അഭിനയത്തിലും നിലപാടുകളിലും വേറിട്ട് നിൽക്കുന്ന നടിയാണ് സാധിക വേണുഗോപാൽ. മിനിസ്ക്രീൻ ആരാധകർ സുപരിചിതയായ നടി ഷൂട്ടിംഗിനിടെയുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തിയതാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. നല്ല അനുഭവത്തെക്കുറിച്ചാണ് നടി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ബ്രാ എന്ന ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കുമ്പോഴുള്ള അനുഭവമാണ് താരം വെളിപ്പെടുത്തിയത്. ചിത്രത്തിലെ ഒരു കിടപ്പറ രംഗം ചിത്രീകരിച്ചതിനെക്കുറിച്ചാണ് അവർ വാചാലയായത്. “തന്നെ എത്രത്തോളം കംഫർട്ടബിളാക്കാമോ അത്രത്തോളം ബുദ്ധിമുട്ടിക്കാതെയാണ് സംവിധായകൻ ആ രംഗം ചിത്രീകരിച്ചത്. ആ സമയത്ത് എന്റെ വിവാഹം നിശ്ചയിച്ചിരുന്നു.
ഇതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു എനിക്ക്. എന്റെ വീട്ടുകാരെക്കുറിച്ചും ചിന്തിക്കണമല്ലോ. അവർ ഇത് എങ്ങനെ കാണുമെന്നും സ്വീകരിക്കുമെന്നുമുള്ള സംശയങ്ങളുണ്ടാകുമല്ലോ? എന്നാൽ സംവിധായകൻ എനിക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ടെൻഷനുമുണ്ടാക്കിയില്ല. എനിക്കും മറ്റൊരു നടനുമിടയിൽ തലയിണ വച്ചു. ബെഡ്ഷീറ്റ് ശരീരത്തിലേക്ക് ഇട്ടാണ് സീനുകൾ ചിത്രീകരിച്ചത്. കാമറാമാനും കോസ്റ്റ്യൂമർ പെൺകുട്ടിയുമടക്കം നാലുപേരെ ആ റൂമിൽ ഉണ്ടായിരുന്നുള്ളൂ. സംവിധായകൻ അജു അജീഷിന്റെ സ്വഭാവം തനിക്കിഷ്ടപ്പെട്ടുവെന്നും നടി ഒരു അഭിമുഖത്തിൽ പറഞ്ഞു.