കോട്ടയം : ജീവനൊടുക്കിയ ADM നവീൻ ബാബുവിന്റെ മരണത്തിൽ കാരണക്കാരിയെന്നാരോപിക്കപ്പെടുന്ന സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ മറ്റൊരു സിപിഎം നേതാവ് പി കെ ശ്രീമതി രംഗത്ത്. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം അതീവ ദൗർഭാഗ്യകരമാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി പറഞ്ഞു. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അവർ കോട്ടയത്ത് പറഞ്ഞു.
“എഡി എമ്മിന്റെ യാത്രയയപ്പ് വേദിയിൽ പോയി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ ഇങ്ങനെയൊരു പരാമർശം നടത്തേണ്ടിയിരുന്നില്ല. അത് വീഴ്ചയാണ്.” പി കെ ശ്രീമതി ടീച്ചർ പിപി ദിവ്യയെ കുറ്റപ്പെടുത്തി.
“എഡിഎമ്മിന്റെ മരണത്തിന് കാരണം ഇതു മാത്രമാണോ എന്ന് അന്വേഷിക്കട്ടെ എന്നും, അന്വേഷണത്തിൽ എല്ലാം വ്യക്തമാകുമെന്നും പി.കെ ശ്രീമതി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.തെറ്റ് പറ്റി എന്ന് കണ്ടെത്തിയാൽ ഇതിൽ നടപടിയുണ്ടാകും”.വിഷയത്തിൽ കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട് തന്നെയാണ് തനിക്കും എന്ന് ശ്രീമതി ടീച്ചർ പ്രസ്താവിച്ചു.















