കാസർകോട്: നീലേശ്വരം അഴിത്തലയിൽ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പരപ്പനങ്ങാടി സ്വദേശി അബൂബക്കർ (58) ആണ് മരിച്ച്ത്. അപകടത്തിൽ ഒരാളെ കാണാതായി. ബോട്ടിലുണ്ടായിരുന്ന ബാക്കി 35 പേർ നീന്തി രക്ഷപ്പെടുകയായിരുന്നു.
മുനീർ എന്നയാളെയാണ് കാണാതായത്. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. രക്ഷപ്പെട്ടവരിൽ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ പറഞ്ഞു. ശക്തമായ തിരയിൽപ്പെട്ട് ഇന്ന് ഉച്ചയോടെയാണ് ബോട്ട് മറിഞ്ഞത്.
പടന്ന സ്വദേശിയുടെ ഇന്ത്യൻ എന്ന ബോട്ടാണ് മറിഞ്ഞത്. മലപ്പുറം സ്വദേശികളും ഇതര സംസ്ഥാന തൊഴിലാളികളുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനം വെല്ലുവിളിയായിരുന്നുവെന്ന് കോസ്റ്റ്ഗാർഡ് പറഞ്ഞു.















