അപകടത്തിൽപ്പെട്ട് ചോരവാർന്ന് ആശുപത്രിയിലെത്തിയാലും ഇന്നത്തെ ഇൻഫ്ലുവൻസർമാർക്ക് വീഡിയോയാണ് മുഖ്യം. ചികിത്സ അതിന് ശേഷം മതിയെന്നാണ് നിലപാട്. അങ്ങനൊരു സംഭവത്തിൻ്റ വലിയ ഉദാഹരണമായി പുറത്തുവന്ന ഒരു വീഡിയോ. സീമ കനോജിയ എന്ന യുവതിയാണ് ഇതിൽ അപകടത്തിൽപ്പെട്ട് മുഖത്താകെ ചോര വാർന്നിട്ടും വീഡിയോ റീലുമായി പ്രത്യക്ഷപ്പെട്ടത്. അപകടത്തിന്റെയും പരിക്കുകളുടെയും കാര്യം പറയാനായിരുന്നു വീഡിയോ.
ഒരു എസ്.യു.വിക്ക് സമീപം റോഡിൽ ഇരുന്ന കരയുന്ന വീഡിയോയണ് ഇവർ ആദ്യം പുറത്തുവിട്ടത്. ഇതിൽ ഇവരുടെ മുഖത്തും വസ്ത്രങ്ങളിലും ചോര പടർന്നിട്ടുണ്ട്. വാഹനാപകടത്തിൽ പെട്ടതാണെങ്കിലും എങ്ങനെയാണ് സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല. ഞങ്ങൾക്കൊരു അപകടമുണ്ടായി. ഗുരുതരമായ ഒന്ന്. എന്റെ എല്ലൊടിഞ്ഞിട്ടുണ്ട്. യുവതി നിലവിളിച്ചുകൊണ്ട് വീഡിയോയിൽ പറയുന്നുണ്ട്. ആംബുലൻസ് യാത്രയ്‌ക്കിടെയാണ് ചിത്രീകരിച്ചത്. തോളിനും മുഖത്തുമാണ് യുവതിക്ക് പരിക്കേറ്റത്. കാമുകൻ സ്ട്രെക്ചറിൽ ബോധരഹിതനായി കിടക്കുന്നതും റീലിൽ കാണാം. മറ്റൊരാളും ചോരയിൽ കുളിച്ച് നിൽക്കുന്നുണ്ട്.
ജതിന് ഗുരുതരമായ പരിക്കുണ്ട്. എനിക്കും തോളിന് നല്ല പരിക്കുണ്ട്. പാെട്ടലും. എമർജൻസി വാർഡിലാണ് യുട്യൂബറെയും സംഘത്തെയും പ്രവേശിപ്പിച്ചത്. വേദനകൊണ്ട് സംസാരിക്കാനാകുന്നില്ലെങ്കിലും യുവതി രാത്രിയും വീഡിയോ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു. അവസാന റീലിൽ കാമുകന്റെ ചികിത്സയ്‌ക്ക് സഹായം ആവശ്യപ്പെട്ട് ക്യൂ ആർ കോഡും നൽകിയിട്ടുണ്ട്. ആശുപത്രിയിൽ ഓക്സിജനടക്കം എല്ലാത്തിനും ഭയങ്കര ചെലവാണെന്നും ജതിനെ രക്ഷിക്കാൻ സഹായിക്കണമെന്നുമാണ് യുവതി പറയുന്നത്. നേരത്തെ റെയിൽവേ സ്റ്റേഷനിൽ റീൽസ് ഷൂട്ടിനിടെ വിവാദത്തിലായതാണ് ഇവർ.
View this post on Instagram
“>