കൊല്ലം: ചിതറയിലെ പൊലീസുകാരന്റെ കൊലപാതകം ഇസ്ലാമിക മന്ത്രവാദത്തിലെന്ന് സംശയം.പ്രതി സഹദിന്റെ വീട്ടിൽ നിന്ന് ആയുധങ്ങളും ഇസ്ലാമിക മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും കണ്ടെത്തി.ജിന്നാണ് ഇർഷാദിനെ കൊന്നതെന്നായിരുന്നു പ്രതിയുടെ മൊഴി.ഇയാൾ സഹദ് ഇസ്ലാമിക മന്ത്രവാദം പഠിക്കാൻ പോയിട്ടുള്ളതായി പൊലീസ് പറയുന്നു. ചടയമംഗലത്തെ ഇസ്ലാമിക മന്ത്രവാദിയെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതാണ് സൂചന.
കേരള ആംഡ് പോലീസ് (കെ.എ.പി.) അടൂർ ക്യാമ്പിലെ ഹവിൽദാർ നിലമേൽ വളയിടം ചരുവിള പുത്തൻവീട്ടിൽ ഇർഷാദ് (26) ആണ് മരിച്ചത്. ചിതറ കല്ലുവെട്ടാൻകുഴി വിശ്വാസ് നഗർ, യാസിൻ മൻസിലിൽ മുഹമ്മദ് സഹദിനെയാണ് (26) പാെലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച രാവിലെയാണ് സഹദിന്റെ വീട്ടിൽ ഇർഷാദിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
ഇയാൾ കുറച്ചു നാളായി സഹദിന്റെ വീട്ടിലായിരുന്നു താമസം. അന്വേഷണം നേരിടുന്ന പാെലീസുകാരൻ ഒരുവർഷമായി ജോലിക്ക് പോയിരുന്നില്ല. രാവിലെ 11 മണിയോടെ സഹദിന്റെ പിതാവ് അബ്ദുൾ സലാമാണ് കത്തിയുമായി ക്രുദ്ധനായി നിൽക്കുന്ന സഹദിനെ കണ്ടത്. തുടർന്നാണ് വീടിന്റെ മുകൾ നിലയിലേക്ക് പോയി നോക്കിയത്. ഇർഷാദ് കഴുത്ത് മുറിഞ്ഞ നിലയിൽ ബെഡിൽ കിടക്കുകയായിരുന്നു.















