വ്യവസായ ഇതിഹാസം രത്തൻ ടാറ്റയുടെ വിയോഗം ദിവസങ്ങൾക്ക് മുൻപായിരുന്നു. ഇന്ത്യയെ കണ്ണീരിലാഴ്‌ത്തിയ മരണമായിരുന്നു ടാറ്റയുടേത്. രാജ്യമൊന്നാകെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. ഇതിനിടെ അദ്ദേഹത്തിന്റെ മുഖം നെഞ്ചിൽ ടാറ്റു ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നവി മുംബൈ സ്വദേശിയായ ഒരു ടാറ്റു ആർട്ടിസ്റ്റാണ് തന്റെ കടയിലേക്ക് വന്ന ഒരു യുവാവിന്റെ കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ആവശ്യം എന്തായിരുന്നുവെന്നും ഇതിന് പിന്നിലെ കാരണവും മഹേഷ് പറഞ്ഞു.
അയാളുടെ പേര് വെളിപ്പെടുത്തിയില്ല, പ്രശസ്തിക്ക് വേണ്ടി കോപ്രായം കാണിക്കുന്നയാളുമായിരുന്നില്ല –ചവാൻ പറഞ്ഞു. അയാളുടെ ഒരു സുഹൃത്ത് കാൻസർ ബാധിതനായിരുന്നു. എന്നാൽ ചികിത്സിക്കാനുള്ള സാമ്പത്തിക ചുറ്റുപാടുണ്ടായിരുന്നില്ല. എല്ലാ ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും ചെലവുകൾ താങ്ങാവുന്നതിലും അധികമായിരുന്നു. നിങ്ങൾക്കത് മനസിലാകും. വലിയ ചെലവുകൾ വരുമ്പോൾ ശക്തരെന്ന് വിചാരിക്കുന്നവരുടെ ധൈര്യവും നഷ്ടമാകും.–അയാൾ പറഞ്ഞു.
എന്നാൽ ഒരാൾ ഞങ്ങളോട് പറഞ്ഞു, ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൽ ഒന്ന് പോകാൻ. പിന്നാലെ അവർ ടാറ്റ ട്രസ്റ്റിലേക്ക് പോയി. ചെലവിനെക്കുറിച്ച് ആരാഞ്ഞപ്പോൾ, ഫീസ് ഒഴിവാക്കിയെന്ന മറുപടിയാണ് അവർ നൽകിയത്, അമ്പരന്നുപോയ നിമിഷം. അവനെ ടാറ്റ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഒന്നര വർഷത്തേ ചികിത്സയ്‌ക്ക് ശേഷം സുഹൃത്ത് രോഗമുക്തി നേടി ജീവിതത്തിലേക്ക് മടങ്ങിവന്നു. അദ്ദേഹത്തിന്റെ മുഖം ആദരവിന്റെ പേരിലാണ് നെഞ്ചിൽ പതിക്കുന്നത്. അദ്ദേഹത്തെ പോലെ തന്നാൽ കഴിയുന്നവരെ സഹായിക്കണമെന്നാണ് ആഗ്രഹമെന്നും യുവാവ് പറഞ്ഞുവെന്ന് മഹേഷ് വ്യക്തമാക്കി.9നാണ് രത്തൻ ടാറ്റ മരിക്കുന്നത്.
View this post on Instagram
“>















