പാലക്കാട്: കോൺഗ്രസിനോട് കലഹിച്ച പി.സരിൻ എൽഡിഎഫ് സ്വതന്ത്രനായി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. ചർച്ചകൾ സജീവമാക്കിയ സിപിഎം നേതാക്കളോട് കോൺഗ്രസ് നേതാവ് സമ്മതം മൂളിയെന്നാണ് സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരസ്യമായി തള്ളി പറഞ്ഞ സരിൻ ഇടത്പക്ഷത്തിനൊപ്പം ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതോടെ ഇടത് കേന്ദ്രങ്ങളിലും സരിനെ എത്തിക്കാനുള്ള നീക്കങ്ങൾ സജീവമായിരുന്നു. സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിക്കാതിരുന്നതിനും കാരണം ഇതായിരുന്നു.
നാളെ രാവിലെ 10ന് സരിൻ വാർത്താ സമ്മേളനം നടത്തി തീരുമാനം അറിയിക്കുമെന്നാണ് സൂചന. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് എൽഡിഎഫ് ടിക്കറ്റിൽ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഷാഫിയെ കുത്തിയാണ് സരിൻ വാർത്താ സമ്മേളനം നടത്തിയത്. എന്നാൽ സരിനോ എൽഡിഎഫ് വൃത്തങ്ങളോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.















