ജിസിസി രാജ്യങ്ങളിലെ താമസ വിസയുള്ളവർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ-വിസക്ക് അപേക്ഷിക്കാം. പൗരന്മാർക്ക് 60 ദിവസത്തെയും വിദേശികൾക്ക് 30 ദിവസത്തെയും വീസയാണ് ലഭിക്കുക. തുല്യ കാലയളവിലേക്ക് രാജ്യം വിടാതെ തന്നെ ഒരു തവണ പുതുക്കാനും സാധിക്കും. കുവൈറ്റ് , സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്കും താമസക്കാരായ പ്രവാസികൾക്കുമാണ് യുഎഇ ഇ – വീസ അനുവദിച്ചത്. പ്രവാസികൾക്ക് 30 ദിവസവും പൗരൻമാർക്ക് 60 ദിവസവുമാണ് വീസ കാലാവധി.ഇത് തുല്യ കാലയളവിലേക്ക് രാജ്യം വിടാതെ തന്നെ ഒരു തവണ പുതുക്കാനും സാധിക്കും .നേരത്തെ ജിസിസി രാജ്യങ്ങളിലേ താമസക്കാരുടെ വിസ കാലാവധി കഴിഞ്ഞാൽ യുഎഇ വിട്ട് പുറത്തുപോയിട്ട് വേണമായിരുന്നു പുതിയ വിസയ്‌ക്ക് അപേക്ഷിക്കാൻ.
ഇ-വിസയ്‌ക്കായി ജിഡിആർഎഫ്എയുടെ വെബ് സൈറ്റ് വഴിയോ ഐസിപിയുടെ സ്മാർട് ചാനലുകൾ വഴിയോ അപേക്ഷിക്കാം.ഇ – വിസക്ക് അപേക്ഷിക്കുമ്പോൾ കാലാവധി കഴിയാത്ത പാസ്പോർട്ട്, റസിഡൻസ് പെർമിറ്റ് അല്ലെങ്കിൽ ജോലിയും ഒപ്പം റസിഡൻസി നിയമാനുസൃതമാണെന്ന് വ്യക്തമാക്കുന്ന രേഖയും ഫോട്ടോയും വേണം. 250 ദിർഹവും വാറ്റും ഉൾപ്പടെ അപേക്ഷ ഫീസും സമർപ്പിക്കണം. വിസ അനുവദിച്ചാൽ അപേക്ഷന് ഇ മെയിൽ വഴി ലഭിക്കും.
അതേസമയം ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് സ്പോൺസർ ഒപ്പം യാത്ര ചെയ്യുന്നില്ലെങ്കിൽ ഇ- വിസ ലഭിക്കില്ല. ജിസിസി റസിഡന്റ് വിസ റദ്ദാക്കുകയോ വിസയുടെ കാലാവധി കഴിയുകയോ ചെയ്തിട്ടുണ്ടെങ്കിൽ യുഎഇയിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ജിസിസി റസിഡന്റസിക്ക് ചുരുങ്ങിയത് ഒരുവർഷം കാലാവധി ഉണ്ടായിരിക്കണം. പാസ്പോർട്ട് കാലാവധി ആറുമാസമെങ്കിലും വേണം. വിസ അനുവദിച്ചശേഷം ജോലി മാറിയാലും പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.













