പത്തനം തിട്ട : സിപിഎം നേതാവ് പി പി ദിവ്യ നടത്തിയ അധിക്ഷേപത്തിൽ മനം നൊന്ത് ജീവനൊടുക്കിയ ADM നവീൻ ബാബുവിന് ഇന്ന് ജന്മനാട് അന്ത്യയാത്ര നൽകും.
പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെൻ്റർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 10 മണിയോടെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് എത്തിക്കും.തുടർന്ന് കളക്ടറേറ്റിൽ പൊതുദർശനം നടക്കും. രാവിലെ 10 മുതൽ 11.30 വരെ പത്തനംതിട്ട കലക്ടറേറ്റിൽ പൊതുദർശനമുണ്ടാകും . ഇന്നലെ ഉച്ചയ്‌ക്കാണു മൃതദേഹം കണ്ണൂരിൽനിന്നു പത്തനംതിട്ടയിലെത്തിച്ചത്. കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തുടങ്ങിയവർ അനുഗമിച്ചിരുന്നു.
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ കളക്ടറേറ്റിൽ അന്ത്യാഞ്ജലി അർപ്പിക്കും.പിന്നീട് വിലാപയാത്രയായി മൃതദേഹം മലയാലപ്പുഴയിലെ വസതിയിൽ എത്തിക്കും.ഇവിടെയും പൊതുദർശനം ഉണ്ടാകും.ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങ് നടക്കും.
കുറ്റക്കാരിയായ പി പി ദിവ്യക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു ബിജെപി മലയാലപ്പുഴ പഞ്ചായത്തിൽ ഇന്നലെ ഹർത്താൽ നടത്തി