ന്യൂഡൽഹി: ഗതാഗത ശേഷിയിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം ഗംഗാ നദിക്ക് കുറുകെ നിർമിക്കും. വരാണാസിയിൽ പുതിയ റെയിൽ-റോഡ് പാലത്തിന് കേന്ദ്രമന്ത്രിഭയുടെ അംഗീകാരം. പുതിയ റോഡ് പാലത്തിന് താഴത്തെ ഡെക്കിൽ നാല് റെയിൽവേ ലൈനുകളും മുകളിലത്തെ ഡെക്കിൽ ആറ് വരി ഹൈവേയും ഉണ്ടാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
137 വർഷം പഴക്കമുള്ള മാളവ്യ പാലം നവീകരിച്ചാകും പുത്തൻ പാലം നിർമിക്കുക. 2,642 കോടി രൂപ ചെലവിലാകും പാലം നിർമിക്കുക. ഉത്തർപ്രദേശിലെ വാരണാസി, ചന്ദൗലി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തിരക്കേറിയ റെയിൽസ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനായി കേന്ദ്രം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
One of the world’s biggest bridges in transport & traffic capacity will be constructed over Ganga Ji
One bridge with
🛤️ 4 – railway lines
🛣️ 6 lane roadTotal Cost: ₹2,642 Cr pic.twitter.com/chsZP9Yb5I
— Ashwini Vaishnaw (@AshwiniVaishnaw) October 16, 2024
ഇന്ത്യൻ റെയിൽവേയുടെ നിർണായക കേന്ദ്രമാണ് വാരണാസി റെയിൽവേ സ്റ്റേഷൻ. പ്രധാന സോണുകളെ ബന്ധിപ്പിക്കുകയും തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും പ്രധാന കവാടമായാണ് ഇതിനെ കാണുന്നത്. കൽക്കരി, സിമൻ്റ്, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ ചരക്കുകൾ കൊണ്ടുപോകാനും ടൂറിസം, വ്യവസായിക ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്നതിലും വാരണാസി റെയിൽവേ സ്റ്റേഷൻ നിർണായക പങ്ക് വഹിക്കുന്നു.
പ്രധാനമന്ത്രിയുടെ നവ ഭാരതമെന്ന കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. പിഎം-ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുക.















