കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരെ കേസെടുക്കാൻ കണ്ണൂർ പൊലീസ്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്താമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ഇതിന് പിന്നാലെയാണ് കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നത്. ദിവ്യയെ പ്രതി ചേർത്ത് ഇന്ന് തന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം.
നിലവിൽ അസ്വഭാവിക മരണത്തിനാണ് കണ്ണൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. നേരത്തെ നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പിപി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഭീഷണിപ്പെടുത്തിയെന്നും നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നാണ് സഹോദരൻ ആവശ്യപ്പെട്ടത്. അനുമതി നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിൻ്റേതാണെന്നും പരാതിക്കാരനായ പ്രശാന്ത് ബെനാമിയാണെന്നുമുള്ള ആരോപണങ്ങളും ഇതിനിടയിൽ ഉയർന്നിരുന്നു.
നിലവിൽ അസ്വഭാവിക മരണത്തിനാണ് കണ്ണൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യ പരസ്യമായി അപമാനിച്ചതിന് പിന്നാലെയാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. ഔദ്യോഗിക വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പത്തനംതിട്ട എഡിഎം ആയി ചുമതലയേൽക്കാനിരിക്കേയായിരുന്നു മരണം.