ഇന്ത്യൻ സംസ്കാരത്തിലും പൈതൃകത്തിലും ലോകരാജ്യങ്ങളെന്നും അത്ഭുതം കൂറിയിട്ടേയുള്ളൂ. ഭാരതത്തിന്റെ ആചാരങ്ങളോടെ പുതിയ കാർ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയിലെ ജർമൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ. ഔദ്യോഗിക വാഹനമായി ബിഎംഡബ്ല്യൂ ഐ7 വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയത്.
ആദ്യയാത്രയ്ക്ക് മുന്നോടിയായി ഭാരതീയ വിശ്വാസപ്രകാരം അദ്ദേഹം തേങ്ങ ഉടച്ചു. നാരങ്ങയും പച്ചമുളകും ചേർത്ത ചെറിയ മാലയും കാറിനുള്ളിൽ തൂക്കിയിട്ടു. ശൈത്യകാലത്ത് മലിനീകരണതോത് കൂടുമെന്നും അതിനാൽ മലിനീകരണതോത് കുറയ്ക്കാനാണ് ഇവിയിലേക്ക് മാറിയതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഇലക്ട്രോണിക് വെഹിക്കിൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തന്റെ ഓഫീസിൽ നിന്ന് അനുമതി ലഭിച്ചതോടെയാണ് ഇ-കാർ വാങ്ങിയതെന്ന് ജർമൻ അംബാസഡർ പറയുന്നു.
#WATCH | Delhi: German Ambassador to India, Philipp Ackermann switches to EV (electric vehicle); ties ‘nimbu-mirchi’ to his car and smashes a coconut on the occasion. pic.twitter.com/OojZh4Nvx3
— ANI (@ANI) October 15, 2024
1.95 കോടി രൂപ വിലയുള്ള ഇവിയാണ് അക്കർമാൻ സ്വന്തമാക്കിയത്. പൂർണമായും വിദേശത്താണ് ഇതിന്റെ നിർമാണം. യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷയ്ക്കായി വിപുലമായ സുരക്ഷാ ഫീച്ചറുകളാണ് കാറിലുള്ളത്.