ഛണ്ഡിഗഢ്: ഭാരത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാണ് എൻഡിഎ സഖ്യം പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഛണ്ഡിഗഢിൽ നടന്ന മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയാണ് യോഗത്തിൽ അദ്ധ്യക്ഷനായത്.
രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിനായുള്ള മാർഗങ്ങളെ കുറിച്ചും മുഖ്യമന്ത്രിമാരുടെ ചുമതലകളെ കുറിച്ചും യോഗത്തിൽ വിപുലമായ ചർച്ചകൾ നടന്നു. രാജ്യത്തിന്റെ വികസനത്തിനുള്ള വിവിധ വശങ്ങൾ ചർച്ച ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്കും, പിന്നാക്ക വിഭാഗങ്ങളെയും പാവപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും വേണ്ടിയാണ് എൻഡിഎ സഖ്യം പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു. മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, ബിഹാർ, സിക്കിം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർക്കൊപ്പം 16 ഉപമുഖ്യമന്ത്രിമാരും പങ്കെടുത്തു.