കണ്ണൂർ എംഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി. പി ദിവ്യ രാജിവെച്ചത്. നവീന്റെ മരണശേഷം ദിവ്യ പൊതുമദ്ധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. കണ്ണൂരിലെ വീട്ടിൽ തന്നെയാണ് ദിവ്യയുണ്ടായതെന്നാണ് സൂചന. സിപിഎം വനിതകൾ കാവലിലിയാരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ദിവ്യയുടെ വീട്. അതേസമയം നവീൻ ബാബുവിന്റെ കുടുംബത്തിന് കമ്യൂണിസം കാവലുണ്ടെന്ന പോസ്റ്റുകളും സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ നിറയുന്നുണ്ട്. ആദ്യ ദിവസം ഇല്ലാത്ത പ്രതിഭാസമാണ് കൂട്ടത്തൊടെ പൊങ്ങി വരുന്നത്. പാർട്ടി പറയുന്നത് മാത്രം ശരിയെന്ന് വിശ്വസിക്കുന്ന കമ്യൂണിസ്റ്റ് അടിമകളുടെ ഗതികേട് തുറന്നുകാട്ടി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി പങ്കുവെച്ച കുറിപ്പ് വായിക്കാം….
“ഉളുപ്പില്ലായ്മ എന്താണെന്ന് അറിയാൻ അന്തരിച്ച നവീൻ ബാബുവിന്റെ കുടുംബാംഗങ്ങൾക്ക് പിന്തുണ നൽകുന്ന അന്തംകമ്മികളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നോക്കിയാൽ മതി. ജീവനോടെ ഇരുന്നപ്പോൾ സ്ഥലം മാറ്റം കൊടുക്കാതെയും അഴിമതി ഇടപാട് നടത്താനും നിർബന്ധിച്ച് മാനസികമായി പീഡിപ്പിച്ചു. പാർട്ടി കോട്ടയിൽ നിന്ന് രക്ഷപ്പെട്ട് പോകാൻ തുടങ്ങിയപ്പോൾ അപവാദ പ്രചാരണം നടത്തി കൊലപ്പെടുത്തി.
പിന്നീട് വ്യാജ പരാതി ഉണ്ടാക്കി വേട്ടയാടി. അഴിമതിക്കാരൻ ആണെന്ന് മരണ ശേഷവും അധിക്ഷേപിച്ചു. എല്ലാം പൊളിഞ്ഞപ്പോൾ ആ കുടുംബത്തിന് ചെങ്കൊടി തണൽ ഉണ്ടെന്നാണ് പുതിയ വാഗ്ദാനം. ഇതിനൊക്കെ കുട പിടിക്കുന്ന അടിമകൾ നമുക്കിടയിൽ ഇപ്പോഴും മാനവവാദവും മതേതരത്വവും പ്രസംഗിച്ച് നടപ്പുണ്ട്. പാർട്ടി പറയുന്നത് മാത്രം ശരിയെന്ന് വിശ്വസിക്കുന്ന അടിമകൾ. അവരാണ് ദിവ്യയുടെ വീടിന് കാവൽ. ആരുടെ ജീവൻ എടുക്കാനും മടിയില്ലാത്ത എന്ത് അപവാദം പ്രചരിപ്പിക്കാനും മടിയില്ലാത്തവർ. അവരെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയം”.















